REDMI NOTE 9 PRO MAX vs HONOR 9X PRO ; താരതമ്മ്യം നോക്കാം

Updated on 13-May-2020
HIGHLIGHTS

20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന രണ്ടു സ്മാർട്ട് ഫോണുകൾ

HONOR 9X PRO-സവിശേഷതകൾ

6.59 ഇഞ്ചിന്റെ  LTPS IPS LCD ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.5:9 ആസ്പെക്റ്റ് റെഷിയോയിലാണ് ആണ് ഇതിനു   നൽകിയിരിക്കുന്നത് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ octa-core Kirin 810 SoC ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .രണ്ടു വേരിയന്റുകൾ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കാം .Honor 9X Pro ,6 ജിബിയുടെ റാംമ്മിൽ  കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയിരുന്നു .

512 GBവരെ മെമ്മറി കാർഡ് ഉപയോഗിച്ച് മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .48 മെഗാപിക്സൽ +8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി പോപ്പ് അപ്പ് ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോടുകൂടിയുള്ള 4,000 mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ ഫോണുകൾ കാഴ്ചവെക്കുന്നത് .

എന്നാൽ ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്  Android Pie ലാണ് .ഉടൻ തന്നെ ആൻഡ്രോയിഡ് 10 അപ്‌ഡേഷനുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .,6 ജിബിയുടെ റാംമ്മിൽ  കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകളാണ് ഫ്ലിപ്പ്കാർട്ടിൽ നിന്നും 14999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നത് .

ഷവോമിയുടെ റെഡ്മി നോട്ട് 9 പ്രൊ മാക്സ്

6.67  ഇഞ്ചിന്റെ പഞ്ച് ഹോൾ ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ മുന്നിലും പിന്നിലും Corning Gorilla Glass v5 ന്റെ സംരക്ഷണവും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേയുടെ മറ്റു സവിശേഷതകൾ ആണ് .Qualcomm Snapdragon 720G ( Adreno A618 @750MHz GPU) ലാണ് ഈ ഫോണുകളുടെ പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത് .

6  ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിലാണ് എത്തിയിരിക്കുന്നത് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 10 ൽ തന്നെയാണ് ഷവോമിയുടെ റെഡ്മി നോട്ട് 9 മാക്സ്  മോഡലുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളാണ് ഷവോമി റെഡ്മി നോട്ട് 9 പ്രൊ മാക്സ് സ്മാർട്ട് ഫോണുകൾക്കുള്ളത് .

റെഡ്മി നോട്ട് 9 പ്രൊ  മാക്സ് ഫോണുകൾക്ക് 64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 5  മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും കൂടാതെ 32   മെഗാപിക്സലിന്റെ സെൽഫിയും ഇതിനുണ്ട് .ഇത്തവണ ബാറ്ററികൾക്കും മുൻഗണന നൽകിയിരിക്കുന്നു .5020 mAh ന്റെ ബാറ്ററിയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ  33W ന്റെ ഫാസ്റ്റ് ചാർജിങ് ഇത് സപ്പോർട്ട് ചെയ്യുന്നതാണ് .റെഡ്മി നോട്ട് 9 പ്രൊ മാക്സ് ഫോണുകളുടെ വില ആരംഭിക്കുന്നത് 16499 രൂപ മുതലാണ് .  

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :