റെഡ്മി നോട്ട് 9 പ്രൊ മാക്സ് 8ജിബി റാം വേരിയന്റ് എത്തി ;അതിശയിപ്പിക്കുന്ന വിലയിൽ ഇതാ

Updated on 30-Jul-2020
HIGHLIGHTS

8 ജിബി റാം മോഡലുകളുടെ വില വരുന്നത് 19999 രൂപയാണ്

ഷവോമിയുടെ റെഡ്മി നോട്ട് 9 പ്രൊ മാക്സ് 8ജി റാം കൂടാതെ 128 ജിബി സ്റ്റോറേജ് വേരിയന്റ്

ഷവോമിയുടെ ഈ വർഷം പുറത്തിറങ്ങിയ ഒരു മികച്ച സ്സ്മാർട് ഫോൺ ആയിരുന്നു ഷവോമിയുടെ റെഡ്മി നോട്ട് 9 പ്രൊ മാക്സ് എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ പുതിയ വേരിയന്റുകൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ് .8 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുതിയ വേരിയന്റുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .19999 രൂപയാണ് ഇതിന്റെ വിലവരുന്നത് .

ഷവോമിയുടെ റെഡ്മി നോട്ട് 9 പ്രൊ മാക്സ്

6.67  ഇഞ്ചിന്റെ പഞ്ച് ഹോൾ ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ മുന്നിലും പിന്നിലും Corning Gorilla Glass v5 ന്റെ സംരക്ഷണവും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേയുടെ മറ്റു സവിശേഷതകൾ ആണ് .Qualcomm Snapdragon 720G ( Adreno A618 @750MHz GPU) ലാണ് ഈ ഫോണുകളുടെ പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത് .

6  ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിലാണ് എത്തിയിരിക്കുന്നത് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 10 ൽ തന്നെയാണ് ഷവോമിയുടെ റെഡ്മി നോട്ട് 9 മാക്സ്  മോഡലുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളാണ് ഷവോമി റെഡ്മി നോട്ട് 9 പ്രൊ മാക്സ് സ്മാർട്ട് ഫോണുകൾക്കുള്ളത് .

റെഡ്മി നോട്ട് 9 പ്രൊ  മാക്സ് ഫോണുകൾക്ക് 64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 5  മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും കൂടാതെ 32   മെഗാപിക്സലിന്റെ സെൽഫിയും ഇതിനുണ്ട് .ഇത്തവണ ബാറ്ററികൾക്കും മുൻഗണന നൽകിയിരിക്കുന്നു .5020 mAh ന്റെ ബാറ്ററിയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ  33W ന്റെ ഫാസ്റ്റ് ചാർജിങ് ഇത് സപ്പോർട്ട് ചെയ്യുന്നതാണ് .റെഡ്മി നോട്ട് 9 പ്രൊ മാക്സ് ഫോണുകളുടെ വില ആരംഭിക്കുന്നത് 16999 രൂപ മുതലാണ് .  

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :