ഷവോമിയുടെ റെഡ്മി നോട്ട് 9 പ്രൊ ക്യാമറ ഫുൾ റിവ്യൂ

Updated on 17-Mar-2020
HIGHLIGHTS

 നമ്മൾ ചെയുവാൻ പോകുന്നത് ഷവോമിയുടെ റെഡ്മി നോട്ട് 9 പ്രൊ എന്ന സ്മാർട്ട് ഫോണുകളുടെ ക്യാമറ  റിവ്യൂ ആണ് .അതിനായി ഞങ്ങൾ ഒരുപാടു പിക്ച്ചറുകൾ എടുത്തിരുന്നു .വെളിച്ചക്കുറവിലും കൂടാതെ നല്ല വെളിച്ചത്തിലുമുള്ള പിക്ച്ചറുകൾ .ആദ്യം തന്നെ പറയട്ടെ ഇത് 48 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറ സെറ്റപ്പിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .

ഒപ്പം 16 മെഗാപിക്‌സേലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .സാംസങ്ങിന്റെ സെന്സറുകളാണ് ഇതിനു ഉപയോഗിച്ചിരിക്കുന്നത് .ലോ ലൈറ്റ് വെളിച്ചത്തിൽ ഇതിന്റെ പിക്ച്ചറുകൾ സ്റ്റാൻഡേർഡ് പെർഫോമൻസ് കാഴ്ചവെക്കുന്നുണ്ട് .സാമ്പിൾ ഫോട്ടോസ് കാണുമ്പോൾ തന്നെ നമുക്ക് മനസിലാകും .കൂടാതെ ലോ ലൈറ്റിൽ ഡീറ്റൈൽ ക്വാളിറ്റി എടുത്തു പറയേണ്ട ഒന്നാണ് .

അടുത്തതായി നമുക്ക് ഡേ ലൈറ്റന്റെ  പിക്ച്ചറുകൾ നോക്കാം .അവിടെയും നമുക്ക് എടുത്തുപറയേണ്ട ഒരു പെർഫോമൻസ് ലഭിക്കുന്നില്ല .സ്റ്റാൻഡേർഡ് പിക്ച്ചർ ക്വാളിറ്റി 48 മെഗാപിക്സലിന്റെ ക്വാഡ് ഇതിൽ നൽകുന്നുണ്ട് .കൂടാതെ AI മോഡുകൾ ഒക്കെ തന്നെ ഒരു ആവറേജ് പെർഫോമൻസ് മാത്രമാണ് നൽകിയിരിക്കുന്നത് എന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു .അടുത്തത് സെൽഫി ക്യാമറയിലേക്ക് കടക്കാം .

16 മെഗാപിക്സലിന്റെ സെൽഫി ക്യാമറ ആണുള്ളത് .സെൽഫി പിക്ച്ചറുകൾ എടുക്കുന്ന സമയത് AI portait മോഡുകൾ ഓൺ ചെയ്തു എടുക്കുന്നതിക്കാൾ portait മോഡുകൾ ഓഫ് ചെയ്തു പിക്ച്ചറുകൾ എടുക്കുന്നതാണ് നല്ലത്.അപ്പോൾ ഇതിന്റെ റിവ്യൂ മൊത്തത്തിൽ നോക്കുകയാന്നെകിൽ സൂമിങ് ചെയ്യുന്ന സമയത് ഡീറ്റെയിൽസ് ലഭിക്കുന്നില്ല ,ലാക്ക് ഓഫ് ഇമേജ് സ്റ്റെബിലൈസേഷൻ ,ലോ ലൈറ്റ് വെളിച്ചത്തിൽ ആവറേജ് മാത്രമാണ് ,എന്നാൽ ഡേ ലൈറ്റ് വെളിച്ചത്തിൽ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നുണ്ട്,അതിൽ  എടുത്തു പറയേണ്ടത് 48 മെഗാപിക്സൽ ക്യാമറ .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :