റെഡ്മി നോട്ട് 7 പ്രൊ പൊട്ടിത്തെറിച്ചെന്ന സംഭവത്തിൽ ഷവോമി പ്രതികരിച്ചത് ഇങ്ങനെയാണ്
റെഡ്മി നോട്ട് 7 പ്രൊ ആണ് പൊട്ടിത്തെറിച്ചത്
ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ പൊട്ടിത്തെറിച്ചെന്ന സംഭവത്തിൽ ഇപ്പോൾ ഷവോമി തന്നെ നേരിട്ട് രംഗത്ത് എത്തിയിരിക്കുകയാണ് .ഷവോമി വിശദീകരണം നൽകുന്നത് ഇങ്ങനെയാണ് ,ഷവോമി റെഡ്മി നോട്ട് 7 പ്രൊ നേരത്തെ തന്നെ കേടുവന്നതാണെന്നും അതിനാൽ പൊട്ടിത്തെറിച്ചെന്നുമാണ് .
എന്നാൽ ഉപഭോതാവിനു നഷ്ടം വരാതെ തന്നെ ഈ പ്രശ്നം പരിഹരിക്കുമെന്നാണ് ഇപ്പോൾ ഷവോമി അറിയിച്ചിരിക്കുന്നത് .ശനിയാഴ്ച നടന്ന സംഭവം ഉപഭോതാവ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതിനെത്തുടർന്നാണ് വലിയ വിവാദമായത് .
ബാഗിൽ സൂക്ഷിച്ചിരുന്ന റെഡ്മി നോട്ട് 7 പ്രൊ ഫോൺ ആണ് പൊട്ടിത്തെറിച്ചത് .ബാഗ് ഉൾപ്പടെ കാത്തിരുന്നു .സോഷ്യൽ മീഡിയയിലൂടെയാണ് ഈ കാര്യം വികേഷ് കുമാർ എന്ന റെഡ്മി നോട്ട് 7 പ്രൊ ഉപഭോതാവ് അറിയിച്ചിരിക്കുന്നത് .2019 ഡിസംബറിലാണ് ഈ സ്മാർട്ട് ഫോൺ വികേഷ് വാങ്ങിയിരുന്നത് .സ്മാർട്ട് ഫോണിന് പുറമെ ഇയാളുടെ ബാഗും കത്തിനശിച്ചതായി കുറിപ്പിലൂടെ പറയുന്നു .
എന്നാൽ ഷവോമിയുടെ സർവീസ് സെന്ററിൽ നിന്നും വളരെ മോശമായ പ്രതികാരമാണ് ഇതിനെ തുടന്ന് ഉണ്ടായിരിക്കുന്നത് .ഇതിനെ തുടർന്നാണ് വികേഷ് സോഷ്യൽ മീഡിയയിൽ ഈ കാര്യം പറഞ്ഞിരിക്കുന്നത് .ഇതിനു മറുപടിയുമായാണ് ഇപ്പോൾ ഷവോമി രംഗത് എത്തിയിരിക്കുന്നത് .