13999 രൂപയ്ക്ക് റെഡ്മി നോട്ട് 9 പ്രൊ ഇന്ന് ഉച്ചയ്ക്ക് 12മണി മുതൽ വാങ്ങിക്കാം

13999 രൂപയ്ക്ക് റെഡ്മി നോട്ട് 9 പ്രൊ ഇന്ന് ഉച്ചയ്ക്ക് 12മണി മുതൽ വാങ്ങിക്കാം
HIGHLIGHTS

റെഡ്മി നോട്ട് 9 പ്രൊ സ്മാർട്ട് ഫോണുകൾ ഇന്ന് വാങ്ങിക്കാം

13999 രൂപ മുതലാണ് ഈ ഫോണുകളുടെ വില ആരംഭിക്കുന്നത്

Qualcomm Snapdragon 720G ലാണ് ഇതിന്റെ പ്രോസ്സസറുകൾ പ്രവർത്തിക്കുന്നത്

ഷവോമിയുടെ റെഡ്മി നോട്ട് 9 പ്രൊ ഫോണുകളുടെ സെയിൽ വീണ്ടും ആരംഭിക്കുന്നു .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതലാണ് ഈ സ്മാർട്ട് ഫോണുകളുടെ സെയിൽ വീണ്ടും ആരംഭിക്കുന്നത് .ഷവോമിയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .13999 രൂപയാണ് ഈ ഫോണുകളുടെ വില വരുന്നത് .

ഷവോമിയുടെ റെഡ്മി നോട്ട് 9 പ്രൊ -സവിശേഷതകൾ 

6.67 ഇഞ്ചിന്റെ FHD+ ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ മുന്നിലും പിന്നിലും Corning Gorilla Glass v5 ന്റെ സംരക്ഷണവും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേയുടെ മറ്റു സവിശേഷതകൾ ആണ് .Qualcomm Snapdragon 720G ലാണ് ഈ ഫോണുകളുടെ പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത് .

4  ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ,6 ജിബിയുടെ റാം 128 ജിബി സ്റ്റോറേജുകളിലാണ് എത്തിയിരിക്കുന്നത് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 10 ൽ തന്നെയാണ് ഷവോമിയുടെ റെഡ്മി നോട്ട് 9 പ്രൊ മോഡലുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .ക്വാഡ് ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .

റെഡ്മി നോട്ട് 9 പ്രൊ ഫോണുകൾക്ക് 48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 5   മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും കൂടാതെ 16   മെഗാപിക്സലിന്റെ സെൽഫിയും ഇതിനുണ്ട് .ഇത്തവണ ബാറ്ററികൾക്കും മുൻഗണന നൽകിയിരിക്കുന്നു .5020 mAh ന്റെ ബാറ്ററിയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ  18 Wന്റെ ഫാസ്റ്റ് ചാർജിങ് ഇത് സപ്പോർട്ട് ചെയ്യുന്നതാണ് .റെഡ്മി നോട്ട് 9 പ്രൊ ഫോണുകളുടെ വില വരുന്നത് 13999 രൂപ മുതലാണ് .ഇന്ന്  ഉച്ചയ്ക്ക് 12 മണി മൂത്ത;സെയിൽ വീണ്ടും ആരംഭിക്കുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo