അമ്പരിപ്പിക്കുന്ന കുറഞ്ഞ വിലയിൽ ഇതാ റെഡ്മി നോട്ട് 9 5ജി സ്മാർട്ട് ഫോണുകൾ

അമ്പരിപ്പിക്കുന്ന കുറഞ്ഞ വിലയിൽ ഇതാ റെഡ്മി നോട്ട് 9 5ജി സ്മാർട്ട് ഫോണുകൾ
HIGHLIGHTS

ഷവോമിയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു

Redmi Note 9 pro 5g ,Redmi Note 9 5G ഫോണുകളാണ് ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്

ഷവോമിയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Redmi Note 9 pro 5g ,Redmi Note 9 5G സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .Redmi Note 9 സീരിയസ്സുകൾ ഈ വർഷം ആദ്യം ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകൾ ആയിരുന്നു .ഇപ്പോൾ Redmi Note 9 pro 5ജി സീരിയസ്സുകളും പുറത്തിറക്കിയിരിക്കുന്നു .ഉടൻ തന്നെ ഈ 5ജി സീരിയസ്സുകൾ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാം .

റെഡ്മി നോട്ട് 9 പ്രൊ 5ജി 

6.67  ഇഞ്ചിന്റെ പഞ്ച് ഹോൾ ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ മുന്നിലും പിന്നിലും Corning Gorilla Glass v5 ന്റെ സംരക്ഷണവും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും (120Hz refresh rate )അതുപോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേയുടെ മറ്റു സവിശേഷതകൾ ആണ് .Qualcomm Snapdragon 750G  ലാണ് ഈ ഫോണുകളുടെ പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത് .

6  ജിബിയുടെ റാംമ്മിൽ 128  ജിബിയുടെ സ്റ്റോറേജുകളിൽ മുതൽ  8   ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ, 8 ജിബി റാം കൂടാതെ 256 ജിബി  സ്റ്റോറേജുകളിലാണ് എത്തിയിരിക്കുന്നത് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 10 ൽ തന്നെയാണ് ഷവോമിയുടെ റെഡ്മി നോട്ട് 9 പ്രൊ 5ജി  മോഡലുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .കൂടാതെ 4820mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

കൂടാതെ ഈ സ്മാർട്ട് ഫോണുകൾ 108 മെഗാപിക്സൽ പിൻ ക്യാമറകളിൽ ആണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .108 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Redmi Note 9 5G സ്മാർട്ട് ഫോണുകളുടെ 6ജിബി റാം + 128 ജിബി വേരിയന്റുകൾക്ക് yuan 1,299 ആണ് വില വരുന്നത് .അതായത് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുമ്പോൾ ഏകദേശം RS 14,590 രൂപയ്ക്ക് അടുത്തുവരും .

അടുത്തതായി Redmi Note 9 Pro 5ജി ഫോണുകളുടെ വില നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 1,599 യുവാൻ ആണ് വില വരുന്നത് .അതായത് ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 18000 രൂപയ്ക്ക് അടുത്ത് വരും. 8GB RAM + 256GB  വേരിയന്റുകൾക്ക് 1999 യുവാൻ ആണ് വില വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 23000 രൂപയ്ക്ക് അടുത്തുവരും .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo