64 എംപി ക്യാമറയിൽ എത്തിയ Redmi Note 8 പ്രോയുടെ അടുത്ത സെയിൽ

64 എംപി ക്യാമറയിൽ എത്തിയ Redmi Note 8 പ്രോയുടെ അടുത്ത സെയിൽ
HIGHLIGHTS

 

കഴിഞ്ഞ മാസം ഷവോമി പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആയിരുന്നു റെഡ്‌മിയുടെ നോട്ട് 8 പ്രൊ എന്ന മോഡലുകൾ .64 മെഗാപിക്സലിന്റെ ക്യാമറകളിലായിരുന്നു ഇത് എത്തിയിരുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ അടുത്ത ഫ്ലാഷ് നവംബർ 5നു ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ വീണ്ടും ആരംഭിക്കുന്നതാണ് .കൂടാതെ എയർടെൽ 4ജി നൽകുന്ന 1120ജിബി വരെ ഡാറ്റയും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

ഷവോമിയുടെ റെഡ്മി നോട്ട് 8 പ്രൊ 

6.53 ഇഞ്ചിന്റെ ഫുൾ HD+  ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080×2340  പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .ഇതിന്റെയും പ്രധാന ആകർഷണം ഇതിന്റെ ക്യാമറകൾ തന്നെയാണ് .അതുപോലെ Android 9 Pie ൽ തന്നെയാണ് ഷവോമി റെഡ്മി നോട്ട് 8 പ്രൊ എന്ന മോഡലുകളുടെയും പ്രവർത്തനം നടക്കുന്നത് .ക്യാമറയിലും പ്രോസസറിലും വലിയ മാറ്റമാണ് റെഡ്മി നോട്ട് 8 പ്രൊ വരുത്തിയിരിക്കുന്നത് .
 
ക്വാഡ് ക്യാമറയിലാണ് ഈ ഫോണുകൾ എത്തുന്നത് .ഷവോമിയുടെ ആദ്യത്തെ ബഡ്ജറ്റ് ക്വാഡ് സ്മാർട്ട് ഫോൺകൂടിയാണിത് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും  കൂടാതെ 20  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . .4500mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ MediaTek Helio G90T പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .18W ഫാസ്റ്റ് ചാർജിങും ഈ മോഡലുകൾക്കുണ്ട് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo