വീണ്ടും വിലകൂട്ടി ഷവോമി റെഡ്മി നോട്ട് 8 ;പുതിയ വില ഇതാണ് ?

വീണ്ടും വിലകൂട്ടി ഷവോമി റെഡ്മി നോട്ട് 8  ;പുതിയ വില ഇതാണ് ?
HIGHLIGHTS

5 തവണയാണ് ഷവോമിയുടെ റെഡ്മി നോട്ട് 8 വിലകൂട്ടുന്നത്

48 മെഗാപിക്സൽ ക്വാഡ് ക്യാമറ ഫോണുകൾ ആണിത്

Qalcomm Snapdragon 665 പ്രോസസറുകളിലാണ് ഇതിനുള്ളത്

 Redmi Note 8 Price Hike;  Redmi Note 8 എന്ന സ്മാർട്ട് ഫോണുകളുടെ വില വീണ്ടും കൂട്ടിയിരിക്കുന്നു .11999 രൂപ വിലയുണ്ടായിരുന്ന ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ 12499 രൂപയ്ക്കാണ് സെയിൽ ഇനി മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .500 രൂപയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് ഇപ്പോൾ വില കൂട്ടിയിരിക്കുന്നത് .6.39 ഇഞ്ചിന്റെ ഫുൾ HD+  ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .

1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .4കെ വീഡിയോ റെക്കോർഡിങ് ,ഫിംഗർ പ്രിന്റ് സെൻസർ ,ഫേസ് അൺലോക്ക് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .അതുപോലെ നാലു ക്യാമറകളാണ് റെഡ്‌മിയുടെ നോട്ട് 8 എന്ന സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .

 48മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും  കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . .4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qalcomm Snapdragon 665  പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .18W ഫാസ്റ്റ് ചാർജിങും ഈ മോഡലുകൾക്കുണ്ട് .

4 ജിബിയുടെ റാം വേരിയന്റുകൾ കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകൾ എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .ഇപ്പോൾ ഷവോമിയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo