Redmi Note 8 ഫോണുകൾ ഇപ്പോൾ സ്റ്റോറുകളിലും;വില Rs 9,799

Redmi Note 8 ഫോണുകൾ ഇപ്പോൾ സ്റ്റോറുകളിലും;വില Rs 9,799
HIGHLIGHTS

 

ക്വാഡ് ക്യാമറയിൽ ഷവോമി പുറത്തിറക്കിയ ഏറ്റവും പുതിയ ഫോണുകളാണ് ഷവോമി റെഡ്മി നോട്ട് 8 എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ഓഫ്‌ലൈൻ ആയും ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ 3 ജിബിയുടെ റാം വേരിയന്റുകൾ മാത്രമാണ് ഇപ്പോൾ ഓഫ്‌ലൈൻ ആയി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .3GB RAM + 32GB വേരിയന്റുകൾക്ക് 9799 രൂപയാണ് വില വരുന്നത് .എന്നാൽ ഓൺലൈൻ സ്റ്റോറുകളിൽ ഇപ്പോൾ 4 ജിബിയുടെ റാം വേരിയന്റുകൾ 9999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .3 ജിബിയുടെ റാം വേരിയന്റുകൾ ഓഫ്‌ലൈൻ മുഖേന മാത്രമേ വാങ്ങിക്കുവാൻ സാധിക്കുകയുള്ളു .

ഷവോമിയുടെ റെഡ്മി നോട്ട് 8 

6.39 ഇഞ്ചിന്റെ ഫുൾ HD+  ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .4കെ വീഡിയോ റെക്കോർഡിങ് ,ഫിംഗർ പ്രിന്റ് സെൻസർ ,ഫേസ് അൺലോക്ക് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

അതുപോലെ നാലു ക്യാമറകളാണ് റെഡ്‌മിയുടെ നോട്ട് 8 എന്ന സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം . 48മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും  കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . .4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

കൂടാതെ Qalcomm Snapdragon 665  പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .18W ഫാസ്റ്റ് ചാർജിങും ഈ മോഡലുകൾക്കുണ്ട് .4 ജിബിയുടെ റാം വേരിയന്റുകൾ കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകൾ എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo