ഷവോമിയുടെ റെഡ്മി നോട്ട് 7S കൂടാതെ റെഡ്മി നോട്ട് 7 പ്രൊ ;സെയിൽ ആരംഭിച്ചു

Updated on 29-May-2019
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ വാങ്ങിക്കാവുന്നതാണ്

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിലും കൂടാതെ ഷവോമിയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയും ഇപ്പോൾ ഷവോമിയുടെ 48 മെഗാപിക്സലിന്റെ ക്യാമറയിൽ പുറത്തിറങ്ങിയ റെഡ്മി നോട്ട് 7 പ്രൊ കൂടാതെ ഷവോമി റെഡ്മി നോട്ട് 7S എന്നി സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .10999 രൂപയ്ക്ക് റെഡ്‌മിയുടെ 7S സ്മാർട്ട് ഫോണുകൾ ആരംഭിക്കുമ്പോൾ 13999 രൂപമുതൽ റെഡ്മി നോട്ട് 7 പ്രൊ മോഡലുകൾ ആരംഭിക്കുന്നതാണ് .രണ്ടു സ്മാർട്ട് ഫോണുകളും 48 + 5 മെഗാപിക്സലിന്റെ പിൻ ക്യാമറയിൽ എത്തിയ മോഡലുകളാണ് .

റെഡ്മി നോട്ട് 7s

6.3 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .Notch ഡിസ്‌പ്ലേകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .അടുത്തതായി പെർഫോമസുകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ സ്നാപ്ഡ്രാഗന്റെ 660 പ്രോസസറുകളിലാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈയിൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ 4000mAh ന്റെ ഹൈ കപ്പാസിറ്റി ബാറ്ററി ലൈഫും ഈ മോഡലുകൾക്കുണ്ട് .

ഫാസ്റ്റ് ചാർജിങ് തന്നെയാണ് ഈ മോഡലുകൾക്കുള്ളത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .3 ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ അതുപോലെ തന്നെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാകുന്നതാണു് .  ഈ സ്മാർട്ട് ഫോണുകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നേയാണ് .48+5  മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്കുള്ളത് .കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ മോഡലുകൾക്ക് 10999 രൂപയും & 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ വേരിയന്റുകൾക്ക് 12999 രൂപയും ആണ് വില .

റെഡ്മി നോട്ട് 7 പ്രൊ

6.3 ഇഞ്ചിന്റെ HD+ LTPS ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത്   .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാംമ്മിൽ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് .4കെ വീഡിയോ റെക്കോർഡിങ് ,ഫിംഗർ പ്രിന്റ് സെൻസർ ,ഫേസ് അൺലോക്ക് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ .48 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . .4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qualcomm Snapdragon 675  പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .

ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ .48 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . .4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qualcomm Snapdragon 675  പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :