റിയൽമി 3 vs ഷവോമി റെഡ്മി നോട്ട് 7 ;താരതമ്മ്യം നോക്കാം

റിയൽമി 3 vs ഷവോമി റെഡ്മി നോട്ട് 7 ;താരതമ്മ്യം നോക്കാം
HIGHLIGHTS

രണ്ടു സ്മാർട്ട് ഫോണുകളും തമ്മിൽ ഒരു ചെറിയ താരതമ്മ്യം

 

റെഡ്മി നോട്ട് 7 ;6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .3ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 4ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് .

നേരത്തെ കമ്പനി പറഞ്ഞിരുന്നത് 48 മെഗാപിക്സലിന്റെ ക്യാമറയിൽ തന്നെയാണ് ഇന്ത്യൻ വിപണിയിലും പുറത്തിറക്കുന്നത് എന്നാണ് .എന്നാൽ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്ന മോഡലുകളിൽ 12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഷവോമിയുടെ ഒഫീഷ്യൽ സൈറ്റിൽ നിന്നും ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകൾ വഴിയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

കൂടാതെ Qualcomm Snapdragon 660പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .3 ജിബിയുടെ റാം വേരിയന്റുകൾക്ക് 9999 രൂപയും കൂടാതെ 4ജിബിയുടെ റാം വേരിയന്റുകൾക്ക് 11999 രൂപയും ആണ് വില വരുന്നത് .മാർച്ച് 6 നു ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മറ്റു ഓഫറുകളും ഈ മോഡലുകൾക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭിക്കുന്നതാണ് .

റിയൽമി 3 ;6.2 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 720×1520 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ സംരക്ഷണത്തിന് Corning Gorilla Glass നൽകിയിരിക്കുന്നു .അതുപോലെ 19:9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .3ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിലുമാണ് പുറത്തിറങ്ങിയിരിക്കുന്നത് .256 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

2.1GHz octa-core MediaTek Helio P70 പ്രോസസറിലാണ് റിയൽമി 3 സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android Pieൽ തന്നെയാണ് റിയൽമി 3 സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .175 ഗ്രാം ഭാരമാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .13 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് . 

AI ഫേസ് അൺലോക്ക് ,ഹൈബ്രിഡ് HDR,ക്രോമ ബൂസ്റ്റ് ,പോർട്ട്ഏറ്റ് മോഡ് എന്നിവയും ഇതിന്റെ മറ്റു സവിശേഷതകളാണ് .4,230mAh ന്റെ 10W ബാറ്ററി ലൈഫാണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .3ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 8999 രൂപയും കൂടാതെ 4ജിബിയുടെ റാംമ്മിൽ 64ജിബിയുടെ സ്റ്റോറേജിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 10999 രൂപയും ആണ് വിലവരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo