1120 ജിബിയുടെ ഡാറ്റ ഓഫറുകളിൽ റെഡ്മി നോട്ട് 7 ഇന്ന് വാങ്ങിക്കാം

1120 ജിബിയുടെ ഡാറ്റ ഓഫറുകളിൽ റെഡ്മി നോട്ട് 7 ഇന്ന് വാങ്ങിക്കാം
HIGHLIGHTS

 

ഷവോമിയ്ട്ട് മാർച്ചിൽ പുറത്തിറക്കിയ രണ്ട് സ്മാർട്ട് ഫോണുകൾ ആയിരുന്നു റെഡ്മി നോട്ട് 7 പ്രൊ കൂടാതെ റെഡ്മി നോട്ട് 7 എന്നി മോഡലുകൾ .48 മെഗാപിക്സലിന്റെ ക്യാമറയിലാണ് റെഡ്‌മിയുടെ നോട്ട് 7 പ്രൊ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയത് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മികച്ച ഒരു ക്യാമറ സ്മാർട്ട് ഫോൺ തന്നെയാണ് റെഡ്മി നോട്ട് 7 പ്രൊ മോഡലുകൾ .അതിന്റെ തൊട്ടു താഴെയുള്ള മോഡലുകളാണ് റെഡ്മി നോട്ട് 7 .12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് റെഡ്മി നോട്ട് 7 മോഡലുകൾക്കുള്ളത് .ഇപ്പോൾ റെഡ്മി നോട്ട് 7 മോഡലുകൾ എയർടെൽ നൽകുന്ന 1120 ജിബിയുടെ ഡാറ്റ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .3ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 4ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് .9999 രൂപമുതൽ 11999 രൂപവരെയാണ് റെഡ്മി നോട്ട് 7 സ്മാർട്ട് ഫോണുകളുടെ വിലവരുന്നത് .ബ്ലൂ ബ്ലാക്ക് ,റെഡ് എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

നേരത്തെ കമ്പനി പറഞ്ഞിരുന്നത് 48 മെഗാപിക്സലിന്റെ ക്യാമറയിൽ തന്നെയാണ് ഇന്ത്യൻ വിപണിയിലും പുറത്തിറക്കുന്നത് എന്നാണ് .എന്നാൽ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്ന മോഡലുകളിൽ 12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഷവോമിയുടെ ഒഫീഷ്യൽ വെബ് സൈറ്റ് ആയ Mi .com വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ എയർടെൽ നൽകുന്ന ഓഫറുകളും TC അനുസരിച്ചു ലഭിക്കുന്നതാണ് . 

ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രൊ 

48 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . .4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qualcomm Snapdragon 675  പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .4  ജിബിയുടെ റാം വേരിയന്റുകൾക്ക് 13999  രൂപയും കൂടാതെ 6 ജിബിയുടെ റാം വേരിയന്റുകൾക്ക് 16999 രൂപയും ആണ് വില വരുന്നത് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ സെയിൽ നടന്നുകൊണ്ടിരിക്കുന്നു .4 ജിബിയുടെ റാംമ്മിൽ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് .4കെ വീഡിയോ റെക്കോർഡിങ് ,ഫിംഗർ പ്രിന്റ് സെൻസർ ,ഫേസ് അൺലോക്ക് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo