ഇൻഡിപെൻഡൻസ് ഡേ ഓഫർ ;48 + 5 ക്യാമറയിൽ എത്തിയ റെഡ്മി നോട്ട് 7 പ്രൊ 6ജിബി വേരിയന്റ് 14999 രൂപയ്ക്ക്

Updated on 14-Aug-2019

 

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രൊ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .ഇപ്പോൾ ഇൻഡിപെൻഡൻസ് ഡേ ഓഫറുകളിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .6 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ മോഡലുകൾ ഇപ്പോൾ 14999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഈ ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭ്യമാകുന്നതാണു്.

 റെഡ്‌മിയുടെ നോട്ട് 7 പ്രൊ 

1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാംമ്മിൽ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് .4കെ വീഡിയോ റെക്കോർഡിങ് ,ഫിംഗർ പ്രിന്റ് സെൻസർ ,ഫേസ് അൺലോക്ക് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ .48 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . .4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qualcomm Snapdragon 675  പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .

മൂന്നു മോഡലുകളും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4 ജിബിയുടെ റാം വേരിയന്റുകൾക്ക് 13999  രൂപയും കൂടാതെ 6 ജിബിയുടെ റാം വേരിയന്റുകൾക്ക് 15999 ,16999 രൂപയും ആണ് വില വരുന്നത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ഓപ്പൺ സെയിലിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .6 ജിബിയുടെ വേരിയന്റുകൾ മാത്രമാണ് ഇപ്പോൾ ഓപ്പൺ സെയിലിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .എന്നാൽ ഇപ്പോൾ ഓഫറുകളിൽ 6 ജിബി ,64 ജിബിയുടെ വേരിയന്റുകൾ 14999 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :