48 എംപി ക്യാമറയിൽ എത്തിയ റെഡ്മി നോട്ട് 7 പ്രൊ ഓപ്പൺ സെയിലിൽ 5 മില്യൺ സെയിലുകൾ നടത്തി

48 എംപി ക്യാമറയിൽ എത്തിയ റെഡ്മി നോട്ട് 7 പ്രൊ ഓപ്പൺ സെയിലിൽ 5 മില്യൺ സെയിലുകൾ നടത്തി
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ നിന്നും കൂടാതെ ഷവോമിയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയും വാങ്ങിക്കാം

ഷവോമിയുടെ ഈ വർഷം പുറത്തിറങ്ങിയ ഒരു മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു റെഡ്മി നോട്ട് 7 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ .ഫ്ലാഷ് സെയിലുകളിൽ ഷവോമിയുടെ ഏറ്റവും കൂടുതൽ സ്മാർട്ട് ഫോണുകൾ വിറ്റഴിക്കപ്പെട്ടതും റെഡ്മി നോട്ട് 7 പ്രൊ മോഡലുകളായിരുന്നു .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ഓപ്പൺ സെയിലിൽ ലഭ്യമാകുന്നതാണു് .ഓപ്പൺ സെയിലിലും മികച്ച നേട്ടമാണ് ഈ സ്മാർട്ട് ഫോണുകൾ കൈവരിച്ചിരിക്കുന്നത് .ഇതുവരെ ഓപ്പൺ സെയിലിൽ 5 മില്യൺ ഡിവൈസുകളാണ് വിറ്റഴിക്കപ്പെട്ടത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .

6.3 ഇഞ്ചിന്റെ HD+ LTPS ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാംമ്മിൽ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് .4കെ വീഡിയോ റെക്കോർഡിങ് ,ഫിംഗർ പ്രിന്റ് സെൻസർ ,ഫേസ് അൺലോക്ക് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ .48 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qualcomm Snapdragon 675  പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .

മൂന്നു മോഡലുകളും ഇപ്പോൾ ഓപ്പൺ സെയിലിൽ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4 ജിബിയുടെ റാം വേരിയന്റുകൾക്ക് 13999  രൂപയും കൂടാതെ 6 ജിബിയുടെ റാം വേരിയന്റുകൾക്ക് 16999 രൂപയും ആണ് വില വരുന്നത് .അതുപോലെ തന്നെ 6 ജിബിയുടെ റാം & 64 ജിബിയുടെ സ്റ്റോറേജിൽ എത്തിയ മോഡലുകൾക്ക് 15999 രൂപയും ആണ് വിലവരുന്നത് . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo