ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രൊ ജൂൺ 30 വരെ ഓപ്പൺ സെയിലിൽ വാങ്ങിക്കാം

ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രൊ ജൂൺ 30 വരെ ഓപ്പൺ സെയിലിൽ വാങ്ങിക്കാം

 

 

ഈ വർഷം ഷവോമിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട് ഫോണുകളിൽ ഒന്നാണ് റെഡ്മി നോട്ട് 7 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ക്യാമറ സ്മാർട്ട് ഫോൺ കൂടിയാണിത് .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ സെയിലിനു എത്തിക്കഴിഞ്ഞാൽ 2 നിമിഷംകൊണ്ട് സെയിൽ അവസാനിക്കുന്നു .എന്നാൽ ഇപ്പോൾ റെഡ്മി നോട്ട് 7 പ്രൊയുടെ 6 ജിബി റാം വേരിയന്റുകൾ ഇപ്പോൾ ഓപ്പൺ സെയിലിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ജൂൺ 30 വരെ മാത്രമാണ് ഓപ്പൺ സെയിൽ ലഭിക്കുന്നത് . 

1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാംമ്മിൽ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് .4കെ വീഡിയോ റെക്കോർഡിങ് ,ഫിംഗർ പ്രിന്റ് സെൻസർ ,ഫേസ് അൺലോക്ക് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ .48 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . .4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qualcomm Snapdragon 675  പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .

രണ്ടു മോഡലുകളും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4 ജിബിയുടെ റാം വേരിയന്റുകൾക്ക് 13999  രൂപയും കൂടാതെ 6 ജിബിയുടെ റാം വേരിയന്റുകൾക്ക് 16999 രൂപയും ആണ് വില വരുന്നത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ഓപ്പൺ സെയിലിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .6 ജിബിയുടെ വേരിയന്റുകൾ മാത്രമാണ് ഇപ്പോൾ ഓപ്പൺ സെയിലിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .ജൂൺ 30 വരെ മാത്രമാണ് ഈ സെയിലുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo