48 + 5 എംപി പിൻ ക്യാമറയിൽ എത്തിയ റെഡ്മി നോട്ട് 7 പ്രൊയുടെ അടുത്ത സെയിൽ ,വില 13999 രൂപ

Updated on 08-May-2019
HIGHLIGHTS

32 എംപി സെൽഫി ക്യാമറയിൽ റെഡ്മി Y3 അടുത്ത ഫ്ലാഷ് സെയിൽ ?

 

 48 മെഗാപിക്സലിന്റെ പിൻ ക്യാമറയിൽ പുറത്തിറക്കിയ ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആണ് ഷവോമിയുടെറെഡ്മി നോട്ട് 7 പ്രൊ .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും കൂടാതെ ഷവോമിയുടെ ഒഫീഷ്യൽ വെബ് സൈറ്റ് ആയ Mi.com വഴിയും മെയ് 15 നു വീണ്ടും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ പ്രധാന സവിശേഷതകൾ നോക്കാം .6.3 ഇഞ്ചിന്റെ HD+ LTPS ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .

1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാംമ്മിൽ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് .4കെ വീഡിയോ റെക്കോർഡിങ് ,ഫിംഗർ പ്രിന്റ് സെൻസർ ,ഫേസ് അൺലോക്ക് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ .48 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . .4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qualcomm Snapdragon 675  പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .

രണ്ടു മോഡലുകളും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4 ജിബിയുടെ റാം വേരിയന്റുകൾക്ക് 13999  രൂപയും കൂടാതെ 6 ജിബിയുടെ റാം വേരിയന്റുകൾക്ക് 16999 രൂപയും ആണ് വില വരുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ഫ്ലാഷ് സെയിൽ ഇപ്പോൾ  ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നടക്കുന്നതായിരിക്കും .അടുത്ത സെയിൽ ആരംഭിക്കുന്നത് മെയ് 15 നു ഉച്ചയ്ക്ക് 12മണിയ്ക്ക് ആണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :