ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രൊ നാളെ വീണ്ടും വാങ്ങിക്കാം

ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രൊ നാളെ വീണ്ടും വാങ്ങിക്കാം
HIGHLIGHTS

ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രൊ അടുത്ത സെയിൽ നാളെ

ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രൊ അടുത്ത സെയിൽ നാളെ

 

ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് നടന്ന സെയിൽ പതിവുപോലെ തന്നെ സെക്കന്റുകൾക്കുള്ളിൽ തന്നെ ഔട്ട് ഓഫ് സ്റ്റോക്ക് ആയിക്കഴിഞ്ഞു .എന്നാൽ ഇന്ന് വാങ്ങിക്കുവാൻ സാധിക്കാത്തവർക്കായി വീണ്ടും അടുത്ത സെയിൽ നാളെ എത്തുന്നു .നാളെ ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും കൂടാതെ Mi.com വഴിയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ Mi.com വഴി വാങ്ങിക്കുകയാണെങ്കിൽ സ്പെഷ്യൽ ബാങ്ക് ഓഫറുകളും മറ്റു ലഭിക്കുന്നതാണ് .എയർടെൽ ഉപഭോതാക്കൾക്ക് mi.com വഴി വാങ്ങിക്കുകയാണെങ്കിൽ TC അനുസരിച്ചു 1120 ജിബി ഡാറ്റ ലഭിക്കുന്നതാണ് .

.3 ഇഞ്ചിന്റെ HD+ LTPS ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാംമ്മിൽ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് .4കെ വീഡിയോ റെക്കോർഡിങ് ,ഫിംഗർ പ്രിന്റ് സെൻസർ ,ഫേസ് അൺലോക്ക് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ .48 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . .4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qualcomm Snapdragon 675  പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .4  ജിബിയുടെ റാം വേരിയന്റുകൾക്ക് 13999  രൂപയും കൂടാതെ 6 ജിബിയുടെ റാം വേരിയന്റുകൾക്ക് 16999 രൂപയും ആണ് വില വരുന്നത് .നാളെ ഉച്ചയ്ക്ക് 12 മണി മുതൽ വീണ്ടും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഷവോമിയുടെ റെഡ്മി നോട്ട് 7 മോഡലുകളും ഇതേ സമയംതന്നെ വാങ്ങിക്കാം .6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .3ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 4ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo