ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ നാളെ വിപണിയിൽ എത്തും
ഷവോമിയുടെ പുതിയ ഉത്പന്നങ്ങൾ നാളെ വിപണിയിൽ എത്തുന്നു
സ്മാർട്ട് ഫോണും കൂടാതെ MI BAND 7 ആണ് എത്തുന്നത്
ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറക്കുന്നു . Redmi Note 11T Pro കൂടാതെ Redmi Note 11T Pro പ്ലസ് എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കുന്നത് .നാളെ മെയ് 24 നു ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നതാണ് .ഇതിനൊപ്പം തന്നെ XIAOMI MI BAND 7 വിപണിയിൽ എത്തുന്നതാണ് .
MediaTek Dimensity പ്രോസ്സസറുകളിൽ തന്നെയാകും ഈ രണ്ടു ഫോണുകളുടെയും പ്രോസസ്സർ പ്രവർത്തിക്കുന്നത് .ഇപ്പോൾ ഇന്ത്യൻ വിപണിയിൽ റെഡ്മി നോട്ട് 11 പ്രൊ കൂടാതെ റെഡ്മി നോട്ട് 11 പ്രൊ പ്ലസ് എന്നി സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ഈ സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.6-inch FHD+ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങും എന്നാണ് കരുതുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 144Hz റിഫ്രഷ് റേറ്റും ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കുന്ന ഒന്നാണ് Android 12 ഓപ്പറേറ്റിങ് സിസ്റ്റം .
മീഡിയടെക്കിന്റെ പ്രോസ്സസറുകളിൽ തന്നെയാണ് ഈ ഫോണുകൾ വിപണിയിൽ എത്തുക എന്ന കാര്യം ഏറെക്കുറെ ഉറപ്പായിരുന്നു .MediaTek Dimensity 8100 പ്രോസ്സസറുകളിൽ തന്നെ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ 64 മെഗാപിക്സലിന്റെ ക്യാമറകളും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീഷിക്കാവുന്നതാണ് .