ഒട്ടുംപ്രതീക്ഷിക്കാവില ;108എംപിയിൽ റെഡ്മി നോട്ട് 11S പുറത്തിറക്കി

Updated on 10-Feb-2022
HIGHLIGHTS

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറക്കി

ഷവോമി റെഡ്മി നോട്ട് 11S എന്ന സ്മാർട്ട് ഫോണുകളാണ് എത്തിയിരിക്കുന്നത്

108 എംപി ക്യാമറകൾ ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത്

ഷവോമിയുടെ പുതിയ ഉത്പ്പന്നങ്ങൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .ഷവോമി റെഡ്മി നോട്ട് 11, ഷവോമി റെഡ്മി നോട്ട് 11 എസ് എന്നി സ്മാർട്ട് ഫോണുകളും & REDMI SMART TV X43 എന്ന ടെലിവിഷനുകളും കൂടാതെ REDMI SMART BAND പ്രോയും ആണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഇതിൽ ഷവോമിയുടെ റെഡ്മി നോട്ട് 11എസ് എന്ന സ്മാർട്ട് ഫോണുകൾ 108 മെഗാപിക്സൽ ക്യാമറകളിൽ വരെയാണ് വിപണിയിൽ എത്തിയിരിക്കുന്നത് .

REDMI NOTE 11S

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.43 ഇഞ്ചിന്റെ FHD+ AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ  octa-core MediaTek Helio G96 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക  സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ക്വാഡ്  പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .108 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 5,000mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

വില നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് വിപണിയിൽ 16499 രൂപയാണ് വില വരുന്നത് .6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ വേരിയന്റുകൾക്ക് 17499 രൂപയും കൂടാതെ 8 ജിബിയുടെ റാം വേറിയന്റകൾക്ക് 18499 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :