റെഡ്മി നോട്ട് 11 എസ് സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു
ഫെബ്രുവരി 9 നു ആണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നത്
ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .Xiaomi Redmi Note 11S എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഫെബ്രുവരി 9 നാളെയാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുക .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നു .
അതുകൊണ്ടു തന്നെ ഫോൺ വിപണിയിൽ എത്തിയതിനു ശേഷം ഫ്ലിപ്പ്കാർട്ടിൽ ആണ് സെയിലിനു എത്തുക .ക്വാഡ് പിൻ ക്യാമറകളിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നത് .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 108 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളിൽ തന്നെ ഇന്ത്യൻ വിപണിയിൽ പ്രതീഷിക്കാവുന്നതാണ് .
കഴിഞ്ഞ വർഷം ചൈന വിപണിയിൽ ഷവോമി റെഡ്മി നോട്ട് 11 സീരീസുകൾ പുറത്തിറക്കിയിരുന്നു .എന്നാൽ ഇന്ത്യൻ വിപണിയിൽ ഷവോമി റെഡ്മി നോട്ട് 11 സീരീസുകൾ എത്തിയിരുന്നില്ല .Xiaomi Redmi Note 11S ഫോണുകൾക്ക് റെഡ്മി ചൈനയിൽ പുറത്തിറങ്ങിയ റെഡ്മി നോട്ട് 11 ഫോണുകളുടെ സമാനമായ ഫീച്ചറുകൾ ആയിരിക്കും നൽകുക .108 മെഗാപിക്സലിന്റെ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തുക .16999 രൂപ മുതലാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില പ്രതീക്ഷിക്കുന്നത്