ഇന്ത്യൻ വിപണിയിൽ ഇതാ ഷവോമിയുടെ പുതിയ ഉത്പന്നങ്ങൾ അവതരിപ്പിച്ചിരിക്കുന്നു .ഷവോമിയുടെ പുതിയ REDMI WATCH 2 LITE വാച്ചുകളും കൂടാതെ ഷവോമി റെഡ്മി നോട്ട് 11 പ്രൊ കൂടാതെ ഷവോമി റെഡ്മി നോട്ട് 11 പ്രൊ പ്ലസ് എന്നി സ്മാർട്ട് ഫോണുകളും ആണ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .മികച്ച ഫീച്ചറുകളിൽ ആണ് REDMI WATCH 2 LITE വാച്ചുകൾ ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ വാച്ചുകളുടെയും ഫോണുകളുടെയും സവിശേഷതകൾ നോക്കാം .
ഡിസ്പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ വാച്ചുകൾക്ക് 1.55 ഇഞ്ചിന്റെ HD TFT ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത് .മൂന്ന് നിറങ്ങളിൽ ഈ വാച്ചുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . ഐവറി , ബ്ലാക്ക് കൂടാതെ ബ്ലൂ എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ വാച്ചുകൾക്ക് 262mAhന്റെ ബാറ്ററി ആണ് നൽകിയിരിക്കുന്നത് .സാധാരണയായി ഉപയോഗിക്കുകയാണെങ്കിൽ 10 ദിവസ്സം വരെ ബാറ്ററി ലൈഫ് ലഭിക്കും എന്നാണ് കമ്പനി പറയുന്നത് .4999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .
ഡിസ്പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.67 ഇഞ്ചിന്റെ അമലോഡ് ഡിസ്പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ Qualcomm Snapdragon 695 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .108 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 5,000mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ 20999 രൂപ മുതലാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില ആരംഭിക്കുന്നത് .