2000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ടിൽ Redmi Note 11 Pro + 5G വാങ്ങിക്കാം
Redmi Note 11 Pro + 5G ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കാം
2000 രൂപവരെ ക്യാഷ് ബാക്ക് ഈ ഫോണുകൾക്ക് നൽകുന്നതാണ്
ഷവോമിയുടെ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് Redmi Note 11 Pro + 5G എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ Redmi Note 11 Pro + 5G ഫോണുകളുടെ ഓപ്പൺ സെയിൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നടന്നുകൊണ്ടിരിക്കുന്നു .ICICI നൽകുന്ന 2000 രൂപയുടെ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഈ ഫോണുകൾക്ക് ഒപ്പം ലഭിക്കുന്നതാണ്.ഈ ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .
Redmi Note 11 Pro+ സവിശേഷതകൾ
ഡിസ്പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.67 ഇഞ്ചിന്റെ അമലോഡ് ഡിസ്പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ Qualcomm Snapdragon 695 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .108 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 5,000mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ആമസോണിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .