108എംപിയുടെ റെഡ്മി നോട്ട് 11 പ്രൊ പ്ലസ് ഇന്ന് സെയിലിനു എത്തുന്നു
ഷവോമി റെഡ്മി നോട്ട് 11 പ്രൊ പ്ലസ് ഫോണുകളുടെ സെയിൽ ഇന്ന്
ആമസോണിൽ ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിക്കുന്നതാണ്
ഷവോമിയുടെ ഏറ്റവു ഒടുവിൽ വിപണിയിൽ എത്തിയ സ്മാർട്ട് ഫോണുകളാണ് ഷവോമി റെഡ്മി നോട്ട് 11 പ്രൊ കൂടാതെ ഷവോമിയുടെ റെഡ്മി നോട്ട് 11 പ്രൊ പ്ലസ് എന്നി മോഡലുകൾ.ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഷവോമി റെഡ്മി നോട്ട് 11 പ്രൊ പ്ലസ് എന്ന 5ജി സ്മാർട്ട് ഫോണുകൾ ആമസോണിൽ സെയിലിനു എത്തുന്നതാണ് .അതുപോലെ തന്നെ HDFC നൽകുന്ന 1000 രൂപയുടെ ഡിസ്‌കൗണ്ടും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .
Redmi Note 11 Pro+ സവിശേഷതകൾ
ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.67 ഇഞ്ചിന്റെ അമലോഡ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ Qualcomm Snapdragon 695 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .108 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 5,000mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ആമസോണിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .