നിങ്ങൾ കാത്തിരുന്ന റെഡ്മി നോട്ട് 11 പ്രൊ 5ജി നാളെക്കഴിഞ്ഞു എത്തും
ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു
Redmi Note 11 Pro, Redmi Note 11 Pro+ ഫോണുകളാണ് എത്തുന്നത്
കഴിഞ്ഞ വർഷം ചൈന വിപണിയിൽ പുറത്തിറക്കിയ ഷവോമിയുടെ രണ്ടു സ്മാർട്ട് ഫോണുകൾ ആയിരുന്നു Redmi Note 11 Pro, Redmi Note 11 Pro+ എന്നി സ്മാർട്ട് ഫോണുകൾ .108 മെഗാപിക്സലിന്റെ ക്യാമറകളിൽ പുറത്തിറങ്ങിയ രണ്ടു 5ജി ഫോണുകൾ കൂടിയാണ് ഇത് .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലും എത്തുന്നു .മാർച്ച് 9 നു ഈ രണ്ടു സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ .
ഷവോമിയുടെ റെഡ്മി നോട്ട് 11 പ്രൊ 5ജി
ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.7 ഇഞ്ചിന്റെ അമലോഡ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ octa-core MediaTek Dimensity 920പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതാരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ക്വാഡ് പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .108 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 5,000mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ ഈ 5ജി ഫോണുകൾക്ക് CNY 1,599 ആണ് ആരംഭ വില വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്താൽ ഏകദേശം 18700 രൂപയ്ക്ക് അടുത്തുവരും .
ഷവോമിയുടെ റെഡ്മി നോട്ട് പ്രൊ പ്ലസ് സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ ,പ്രോസസ്സർ കൂടാതെ ക്യാമറ ഫീച്ചറുകൾ ഷവോമിയുടെ റെഡ്മി നോട്ട് 11 പ്രൊ 5ജി ഫോണുകൾക്ക് നൽകിയിരിക്കുന്നത് തന്നെയാണ് .ബാറ്ററിയിൽ മാറ്റം വരുത്തിയിരിക്കുന്നു . 4,500mAhന്റെ ബാറ്ററി ലൈഫും കൂടാതെ 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും പ്രൊ പ്ലസ് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .റെഡ്മി നോട്ട് 11 പ്രൊ പ്ലസ് ഫോണുകളുടെ വില നോക്കുകയാണെങ്കിൽ CNY 1,899 ആണ് ആരംഭ വില വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്താൽ ഏകദേശം 22000 രൂപയ്ക്ക് അടുത്തുവരും .