കാത്തിരുന്ന റെഡ്മി നോട്ട് 11 ഫോണുകൾ ഇന്ത്യയിൽ എത്തുന്നു

കാത്തിരുന്ന റെഡ്മി നോട്ട് 11 ഫോണുകൾ ഇന്ത്യയിൽ എത്തുന്നു
HIGHLIGHTS

റെഡ്‌മിയുടെ പുതിയ ടെലിവിഷനുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു

Redmi Smart TV X43 ആണ് വിപണിയിൽ ഫെബ്രുവരി 9 നു എത്തുന്നത്

ഷവോമിയുടെ റെഡ്മി നോട്ട് 11S,റെഡ്മി നോട്ട് 11 ഫോണുകളും ഇതേ ദിവസ്സം എത്തുന്നുണ്ട്

ഷവോമിയുടെ പുതിയ ടെലിവിഷനുകളും കൂടാതെ പുതിയ സ്മാർട്ട് ഫോണുകളും ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .ഷവോമിയുടെ പുതിയ Redmi Smart TV X43 ടെലിവിഷനുകളാണ് ഫെബ്രുവരി 9 നു ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത് .50 ഇഞ്ചിന്റെ ,55 ഇഞ്ചിന്റെ കൂടാതെ 65 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വരെ ഈ ടെലിവിഷനുകൾ വിപണിയിൽ എത്തുന്നതാണ് .അതുപോലെ തന്നെ ഷവോമിയുടെ പുതിയ റെഡ്മി നോട്ട് 11,റെഡ്മി നോട്ട് 11എസ് എന്ന സ്മാർട്ട് ഫോണുകളും ഇതേ ദിവസ്സം വിപണിയിൽ എത്തുന്നതാണ് .

ഷവോമിയുടെ റെഡ്മി നോട്ട് 11 5ജി 

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.6 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ  MediaTek Dimensity 810 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക  സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഡ്യൂവൽ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .50 മെഗാപിക്സൽ + 8 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 5,000mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ ഈ 5ജി ഫോണുകൾക്ക് CNY 1,199 ആണ് ആരംഭ വില വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്താൽ ഏകദേശം 14000 രൂപയ്ക്ക് അടുത്തുവരും .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo