ഷവോമി റെഡ്മി നോട്ട് 11 ഫോണുകൾ നാളെ ഇന്ത്യയിൽ എത്തും

ഷവോമി റെഡ്മി നോട്ട് 11 ഫോണുകൾ നാളെ ഇന്ത്യയിൽ എത്തും
HIGHLIGHTS

റെഡ്‌മിയുടെ പുതിയ ടെലിവിഷനുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു

ഷവോമിയുടെ റെഡ്മി നോട്ട് 11S,റെഡ്മി നോട്ട് 11 ഫോണുകളും ഇതേ ദിവസ്സം എത്തുന്നുണ്ട്

ഷവോമിയുടെ പുതിയ ടെലിവിഷനുകളും കൂടാതെ പുതിയ സ്മാർട്ട് ഫോണുകളും ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .ഷവോമിയുടെ പുതിയ Redmi Smart TV X43 ടെലിവിഷനുകളാണ് ഫെബ്രുവരി 9 നാളെ  ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത് .50 ഇഞ്ചിന്റെ ,55 ഇഞ്ചിന്റെ കൂടാതെ 65 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വരെ ഈ ടെലിവിഷനുകൾ വിപണിയിൽ എത്തുന്നതാണ് .അതുപോലെ തന്നെ ഷവോമിയുടെ പുതിയ റെഡ്മി നോട്ട് 11,റെഡ്മി നോട്ട് 11എസ് എന്ന സ്മാർട്ട് ഫോണുകളും നാളെ  വിപണിയിൽ എത്തുന്നതാണ് .

ഷവോമിയുടെ റെഡ്മി നോട്ട് 11 5ജി 

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.6 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ  MediaTek Dimensity 810 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക  സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഡ്യൂവൽ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .50 മെഗാപിക്സൽ + 8 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 5,000mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ ഈ 5ജി ഫോണുകൾക്ക് CNY 1,199 ആണ് ആരംഭ വില വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്താൽ ഏകദേശം 14000 രൂപയ്ക്ക് അടുത്തുവരും .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo