200 മെഗാപിക്സൽ ക്യാമറകളിൽ വരെ ഈ സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാം
വിപണിയിൽ ഷവോമിയുടെ മറ്റൊരു തകർപ്പൻ സ്മാർട്ട് ഫോണുകൾ കൂടി ഉടൻ വിപണിയിൽ പുറത്തിറങ്ങുന്നതായി സൂചനകൾ .Redmi K50S Pro എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ ഉടൻ പ്രതീക്ഷിക്കുന്നത് .ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 200 മെഗാപിക്സൽ ക്യാമറകളിൽ വരെ പുറത്തിറങ്ങും എന്നാണ് സൂചനകൾ .
മോട്ടോയുടെ Motorola's Edge X30 Pro എന്ന സ്മാർട്ട് ഫോണുകളും ഇത്തരത്തിൽ 200 മെഗാപിക്സൽ ക്യാമറകളിൽ വരെ വിപണിയിൽ എത്തും എന്നാണ് സൂചനകൾ .ഷവോമിയുടെ K50S ഫോണുകളിലേക്ക് വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Snapdragon 8+ Gen 1 പ്രോസ്സസറുകളിൽ വരെ എത്തും എന്നാണ് സൂചനകൾ .
200 മെഗാപിക്സൽ ക്യാമറകൾ കൂടാതെ 8 മെഗാപിക്സലിന്റെ ഒരു ക്യാമറകളും കൂടാതെ 2 മെഗാപിക്സലിന്റെ മറ്റൊരു ക്യാമറകളും പ്രതീക്ഷിക്കാം .സെൽഫിയിലേക്കു വരുകയാണെങ്കിൽ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .ഈ സ്മാർട്ട് ഫോണുകൾ 12 ജിബിയുടെ റാംമ്മിൽ വരെ പുറത്തിറങ്ങും എന്നാണ് സൂചനകൾ .
കൂടാതെ 5,000mAhന്റെ ബാറ്ററി ലൈഫും അതുപോലെ തന്നെ 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകളിൽ ലഭിക്കും എന്നാണ് സൂചനകൾ .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ ആദ്യം ചൈന വിപണിയിൽ ആണ് പുറത്തിറങ്ങുന്നത് .അതിനു ശേഷം മാത്രമേ മറ്റു വിപണികളിൽ എത്തുകയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ .