ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .Redmi K50i 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ നാളെ ജൂലൈ 2 നു പുറത്തിറങ്ങുന്നത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു ഫീച്ചറുകൾ എല്ലാം തന്നെ ലീക്ക് ആയിരിക്കുന്നു .അത്തരത്തിൽ Redmi K50i 5G എന്ന സ്മാർട്ട് ഫോണുകളുടെ വിപണിയിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ ഇവിടെ നിന്നും നോക്കാം .
പ്രതീക്ഷിക്കുന്ന ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.6 ഇഞ്ചിന്റെ IPS LCD ഡിസ്‌പ്ലേയിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാം .കൂടാതെ FHD+ റെസലൂഷനും അതുപോലെ തന്നെ 144Hz ഹൈ റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ഈ ഫോണുകളിൽ പ്രതീക്ഷിക്കാവുന്ന മറ്റൊന്നാണ് ഡോൾബി വിഷൻ .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളിൽ 64 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .64MP + 8MP + 2MP ട്രിപ്പിൾ പിൻ ക്യാമറകളും അതുപോലെ തന്നെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കും എന്ന് പ്രതീക്ഷിക്കാം .
പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Dimensity 8100 പ്രോസ്സസറുകളിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ 6 ജിബിയുടെ റാം & 8 ജിബിയുടെ റാം വേരിയന്റുകളും പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ 5080mAh ന്റെ ബാറ്ററി ലൈഫും പ്രതീക്ഷിക്കാം .