ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നു
Redmi K50i 5G എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തുന്നത്
ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതായി സൂചനകൾ .Redmi K50i 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ ഇനി പ്രതീക്ഷിക്കുന്നത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു ഫീച്ചറുകൾ എല്ലാം തന്നെ ലീക്ക് ആയിരിക്കുന്നു .അത്തരത്തിൽ Redmi K50i 5G എന്ന സ്മാർട്ട് ഫോണുകളുടെ വിപണിയിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ ഇവിടെ നിന്നും നോക്കാം .
REDMI K50I 5G SPECS AND FEATURES (EXPECTED)
പ്രതീക്ഷിക്കുന്ന ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.6 ഇഞ്ചിന്റെ IPS LCD ഡിസ്‌പ്ലേയിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാം .കൂടാതെ FHD+ റെസലൂഷനും അതുപോലെ തന്നെ 144Hz ഹൈ റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ഈ ഫോണുകളിൽ പ്രതീക്ഷിക്കാവുന്ന മറ്റൊന്നാണ് ഡോൾബി വിഷൻ .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളിൽ 64 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .64MP + 8MP + 2MP ട്രിപ്പിൾ പിൻ ക്യാമറകളും അതുപോലെ തന്നെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കും എന്ന് പ്രതീക്ഷിക്കാം .
പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Dimensity 8100 പ്രോസ്സസറുകളിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ 6 ജിബിയുടെ റാം & 8 ജിബിയുടെ റാം വേരിയന്റുകളും പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ 5080mAh ന്റെ ബാറ്ററി ലൈഫും പ്രതീക്ഷിക്കാം .