REDMI K30 5G സ്മാർട്ട് ഫോണുകൾ പുറത്തിറക്കി ;വില ?

Updated on 10-Dec-2019
HIGHLIGHTS

64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറയിൽ റെഡ്മി കെ 30 എത്തിയിരിക്കുന്നു

ഷവോമിയുടെ റെഡ്മി കെ 20 കൂടാതെ റെഡ്മി 20 പ്രൊ എന്നി മോഡലുകൾക്ക് ശേഷം പുറത്തിറക്കുന്ന സ്മാർട്ട് ഫോണുകൾ ആണ് റെഡ്മി കെ 30 വേരിയന്റുകൾ .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷത എന്ന് പറയുന്നത് ഇതിന്റെ ജി കണക്ടിവിറ്റിയാണ് .4ജി കൂടാതെ 5ജി വേരിയന്റുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഷവോമിയുടെ റെഡ്മി നോട്ട് 8 പ്രൊ എന്ന മോഡലുകൾക്ക് ശേഷം 64 മെഗാപിക്സൽ ക്വാഡ് ക്യാമറയിൽ എത്തിയിരിക്കുന്ന ഫോൺ കൂടിയാണ് റെഡ്മി K30 .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.67 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആണ് എത്തിയിരിക്കുന്നത് .കൂടാതെ  1080 x 2400 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് . Redmi K30 5G വേരിയന്റുകളുടെ പ്രോസസറുകൾ പ്രവർത്തിക്കുന്നത് Qualcomm Snapdragon 765G പ്രോസസറുകളിൽ ആണ് .കൂടാതെ റെഡ്‌മിയുടെ K30 ഫോണുകൾ Snapdragon 730G പ്രോസസറുകളിലാണ് പ്രവർത്തിക്കുന്നത് . 

Redmi K30 ഫോണുകൾ രണ്ടു വേരിയന്റുകളിൽ ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .6ജിബിയുടെ കൂടാതെ 8 ജിബിയുടെ റാം അതുപോലെ തന്നെ 6 ജിബിയുടെ റാം വേരിയന്റുകൾ 64 ജിബിയുടെ സ്റ്റോറേജ് & 128 ജിബിയുടെ സ്റ്റോറേജ് അതുപോലെ 8 ജിബിയുടെ റാം വേരിയന്റുകൾ എത്തിയിരിക്കുന്നത് 128GB കൂടാതെ  256GB സ്റ്റോറേജുകളിൽ ആണ് .512GB വരെ ഇതിന്റെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

Redmi K30 സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് ക്വാഡ് ക്യാമറകളിൽ ആണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .64MP Sony IMX686 + 8MP  അൾട്രാ വൈഡ് സെൻസറുകൾ +  2MP ഡെപ്ത് സെൻസറുകൾ + 5MP മാക്രോ സെൻസറുകൾ .സെൽഫിയിലേക്കു വരുകയാണെങ്കിൽ 20 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ സെൽഫി ക്യാമറകളും ഇതിനുണ്ട് .Redmi K30 4G സ്മാർട്ട് ഫോണുകളുടെ വില വരുന്നത് US$ 227 ആണ് .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ Rs 16,100 രൂപയ്ക്ക് അടുത്ത് വരും .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :