ഷവോമിയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറങ്ങിയിരുന്നു .REDMI K30 PRO 5G ZOOM EDITION എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .പേര് സൂചിപ്പിക്കുന്നപോലെ തന്നെ 5ജി ടെക്ക്നോളജിയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ Snapdragon 865 SoC ലാണ് പ്രോസസ്സർ പ്രവർത്തനം .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ എന്തൊക്കെയാണ് എന്ന് നോക്കാം .
6.67 ഇഞ്ചിന്റെ ( 92.7 screen-to-body ratio ) Super AMOLED ഡിസ്പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ HDR10+ സപ്പോർട്ടും ഈ 5 ജി സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .അടുത്തതായി ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകളെക്കുറിച്ചാണ് .മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന പ്രൊസസ്സറുകൾ തന്നെയാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് എന്ന് തന്നെ പറയാം .എടുത്തു പറയേണ്ടത് ഗെയിമുകൾ കളിക്കുന്നവർക്ക് അനിയോജ്യമായ പ്രൊസസർ ആണ് എന്നാണ് .
Snapdragon 865 SoC ലാണ് ഈ ഫോണുകളുടെ പ്രോസസ്സർ പ്രവർത്തനം നടക്കുന്നത് .Realme X50 Pro എന്ന ഫോണുകളിലും ഇതേ പ്രൊസസ്സറുകൾ തന്നെയായിരുന്നു നൽകിയിരുന്നത് .അടുത്തതായി ഇതിൽ പറയേണ്ടത് ക്യാമറകളെക്കുറിച്ചാണ് .ക്വാഡ് ക്യാമറകളാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .
64 മെഗാപിക്സലിന്റെ (Sony IMX686) മെയിൻ ക്യാമറ + 13 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറ + 8 മെഗാപിക്സലിന്റെ ടെലിഫോട്ടോ + 5 മെഗാപിക്സലിന്റെ സെൻസറുകൾ എന്നിവയാണുള്ളത് .
കൂടാതെ 20 മെഗാപിക്സലിന്റെ പഞ്ച് ഹോൾ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് . 4,500mAh ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 33Wന്റെ ഫാസ്റ്റ് ചാർജിങും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് . 5G, Wi-Fi 6, Bluetooth, NFC, USB Type-C എന്നിവ മറ്റു സവിശേഷതകളാണ് .അതുപോലെ തന്നെ Android 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
രണ്ടു വേരിയന്റുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .6GB RAM + 128GB ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 8 GB RAM + 128 GB സ്റ്റോറേജിലുംമാണ് എത്തിയിരിക്കുന്നത് .Moonlight White, Sky Blue, Purple കൂടാതെ Space Grey എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . 2999 Yuan (~ Rs 32,300) രൂപ മുതൽ വരുന്നതാണ് .