REDMI K30 PRO 5G സ്മാർട്ട് ഫോണുകൾ പുറത്തിറക്കി;വില വെറും ?

REDMI K30 PRO 5G സ്മാർട്ട് ഫോണുകൾ പുറത്തിറക്കി;വില വെറും ?
HIGHLIGHTS

പുതിയ ഷവോമി 5ജി സ്മാർട്ട് ഫോണുകൾ പുറത്തിറക്കി

ഷവോമിയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറങ്ങിയിരുന്നു .REDMI K30 PRO 5G  ZOOM EDITION എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .പേര് സൂചിപ്പിക്കുന്നപോലെ തന്നെ 5ജി ടെക്ക്നോളജിയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ  Snapdragon 865 SoC ലാണ് പ്രോസസ്സർ പ്രവർത്തനം .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ എന്തൊക്കെയാണ് എന്ന് നോക്കാം .

6.67 ഇഞ്ചിന്റെ ( 92.7 screen-to-body ratio  ) Super AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ HDR10+ സപ്പോർട്ടും ഈ 5 ജി സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .അടുത്തതായി ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകളെക്കുറിച്ചാണ് .മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന പ്രൊസസ്സറുകൾ തന്നെയാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് എന്ന് തന്നെ പറയാം .എടുത്തു പറയേണ്ടത് ഗെയിമുകൾ കളിക്കുന്നവർക്ക് അനിയോജ്യമായ പ്രൊസസർ ആണ് എന്നാണ് .

Snapdragon 865 SoC ലാണ് ഈ ഫോണുകളുടെ പ്രോസസ്സർ പ്രവർത്തനം നടക്കുന്നത് .Realme X50 Pro എന്ന ഫോണുകളിലും ഇതേ പ്രൊസസ്സറുകൾ തന്നെയായിരുന്നു നൽകിയിരുന്നത് .അടുത്തതായി ഇതിൽ പറയേണ്ടത് ക്യാമറകളെക്കുറിച്ചാണ് .ക്വാഡ് ക്യാമറകളാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

64 മെഗാപിക്സലിന്റെ (Sony IMX686) മെയിൻ ക്യാമറ + 13 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറ + 8 മെഗാപിക്സലിന്റെ ടെലിഫോട്ടോ + 5 മെഗാപിക്സലിന്റെ സെൻസറുകൾ എന്നിവയാണുള്ളത് .

കൂടാതെ 20 മെഗാപിക്സലിന്റെ പഞ്ച് ഹോൾ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് . 4,500mAh ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 33Wന്റെ ഫാസ്റ്റ് ചാർജിങും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് . 5G, Wi-Fi 6, Bluetooth, NFC, USB Type-C എന്നിവ മറ്റു സവിശേഷതകളാണ് .അതുപോലെ തന്നെ  Android 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

രണ്ടു വേരിയന്റുകളാണ് ഇപ്പോൾ  എത്തിയിരിക്കുന്നത് .6GB RAM + 128GB ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 8 GB RAM + 128 GB സ്റ്റോറേജിലുംമാണ് എത്തിയിരിക്കുന്നത് .Moonlight White, Sky Blue, Purple കൂടാതെ  Space Grey എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . 2999 Yuan (~ Rs 32,300) രൂപ മുതൽ വരുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo