REDMI K30 5G സ്മാർട്ട് ഫോണുകൾ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുന്നു

Updated on 14-Jan-2020
HIGHLIGHTS

Android 10ൽ പുറത്തിറങ്ങിയ ഷവോമിയുടെ ഏറ്റവും പുതിയ മോഡലാണിത്

ഷവോമിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് REDMI K30 5G എന്ന സ്മാർട്ട് ഫോണുകൾ .ചൈന വിപണിയിൽ ആയിരുന്നു ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ .ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില 1999 Yuan (Rs 22,160 approx.) രൂപയാണ് വരുന്നത് .64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകൾ ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

റെഡ്‌മിയുടെ K30 5G 

Redmi K30 ഫോണുകൾ രണ്ടു വേരിയന്റുകളിൽ ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .6ജിബിയുടെ കൂടാതെ 8 ജിബിയുടെ റാം അതുപോലെ തന്നെ 6 ജിബിയുടെ റാം വേരിയന്റുകൾ 64 ജിബിയുടെ സ്റ്റോറേജ് & 128 ജിബിയുടെ സ്റ്റോറേജ് അതുപോലെ 8 ജിബിയുടെ റാം വേരിയന്റുകൾ എത്തിയിരിക്കുന്നത് 128GB കൂടാതെ  256GB സ്റ്റോറേജുകളിൽ ആണ് .512GB വരെ ഇതിന്റെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

Redmi K30 സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് ക്വാഡ് ക്യാമറകളിൽ ആണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .64MP Sony IMX686 + 8MP  അൾട്രാ വൈഡ് സെൻസറുകൾ +  2MP ഡെപ്ത് സെൻസറുകൾ + 5MP മാക്രോ സെൻസറുകൾ .സെൽഫിയിലേക്കു വരുകയാണെങ്കിൽ 20 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ സെൽഫി ക്യാമറകളും ഇതിനുണ്ട് .ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില 1999 Yuan (Rs 22,160 approx.) രൂപയാണ് വരുന്നത് .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ Rs22000  രൂപയ്ക്ക് അടുത്ത് വരും 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :