റെഡ്‌മിയുടെ K20 ഉപഭോതാക്കൾക്ക് സന്തോഷവാർത്ത ;MIUI 11എത്തുന്നു

റെഡ്‌മിയുടെ K20 ഉപഭോതാക്കൾക്ക് സന്തോഷവാർത്ത ;MIUI 11എത്തുന്നു
HIGHLIGHTS

 

ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് റെഡ്‌മിയുടെ K20 എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾക്ക് പുതിയ അപ്പ്‌ഡേഷനുകൾ എത്തുന്നു .MIUI 11 ആണ് ഇപ്പോൾ റെഡ്മി K20 സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നത് . 766MB സൈസ് ആണ് ഈ പുതിയ അപ്പ്‌ഡേഷനുകൾക്കുള്ളത് .അതുപോലെ തന്നെ Redmi K20, the Poco F1, Redmi Y3, Redmi 7, Redmi Note 7, Redmi Note 7s കൂടാതെ  Redmi Note 7 Pro എന്നി സ്മാർട്ട് ഫോണുകൾക്കും  MIUI 11 അപ്പ്‌ഡേഷനുകൾ ഈ മാസം തന്നെ ലഭിക്കുന്നതാണ് .

ഒക്ടോബർ 22 മുതൽ ഒക്ടോബർ 30 വരെയുള്ള ദിവസ്സങ്ങളിൽ ഇത് ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .റെഡ്‌മിയുടെ K20 ഫോണുകളിൽ ആണ് ആദ്യം ലഭിക്കുന്നത് .കൂടാതെ ഷവോമി റെഡ്മി K20 പ്രൊ സ്മാർട്ട് ഫോണുകളിൽ MIUI 11 അപ്പ്‌ഡേഷനുകൾ നവംബർ 4 മുതൽ നവംബർ 12 വരെയുള്ള ദിവസ്സങ്ങളിൽ ലഭിക്കുന്നതായിരിക്കും .

റെഡ്‌മിയുടെ K20 

6.39 ഇഞ്ചിന്റെ ഫുൾ HD+ AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.5:9 ഡിസ്‌പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .രണ്ടു വേരിയന്റുകൾ ഇപ്പോൾ പുറത്തിറങ്ങിയിരുന്നു .6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നതാണു് .Snapdragon 730 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

Android 9 Pieലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .48 + 13 + 8 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ പോപ്പ് അപ്പ് സെൽഫി ക്യാമറകളും ആണ്   റെഡ്‌മിയുടെ K20 ഫോണുകൾക്കുള്ളത് .4,000mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 18W ചാർജർ ആണ് ഇതിനുള്ളത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo