റെഡ്‌മിയുടെ K20 പ്രൊ vs വൺപ്ലസ് 7 ; ഫീച്ചർ താരതമ്മ്യം നോക്കാം

റെഡ്‌മിയുടെ K20  പ്രൊ vs വൺപ്ലസ് 7 ; ഫീച്ചർ താരതമ്മ്യം നോക്കാം

 

ഇപ്പോൾ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന രണ്ടു മികച്ച സ്മാർട്ട് ഫോണുകളാണ് വൺ പ്ലസ് 7 കൂടാതെ റെഡ്‌മിയുടെ K20 പ്രൊ എന്നി സ്മാർട്ട് ഫോണുകൾ .ഈ രണ്ടു സ്മാർട്ട് ഫോണുകളുടെയും പൊതുവായ ഒരു സവിശേഷതയെന്നുപറയുന്നത് ഇതിന്റെ 48 മെഗാപിക്സലിന്റെ ക്യാമറകളാണ് .റെഡ്‌മിയുടെ K20 പ്രൊ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വിലവരുന്നത് 27999 രൂപയാണ്.എന്നാൽ വൺ പ്ലസ് 7 മോഡലുകൾക്ക് 32999 രൂപയും ആണ് വിപണിയിൽ വില വരുന്നത് .

റെഡ്‌മിയുടെ K20  പ്രൊ ;വില 27999 രൂപ 

6.39 ഇഞ്ചിന്റെ ഫുൾ HD+ AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.5:9 ഡിസ്‌പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഇൻ ഡിസ്‌പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളാണ് ഈ മോഡലുകൾക്കുള്ളത് .രണ്ടു വേരിയന്റുകൾ ഇപ്പോൾ പുറത്തിറങ്ങിയിരുന്നു . 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജുകളിൽ  ഇത് ലഭ്യമാകുന്നതാണു് .റാംമ്മിലും പ്രോസസറിലും ഉള്ള വെത്യാസം മാത്രമാണ് രണ്ടു ഫോണുകളും തമ്മിലുള്ളത് .

Qualcomm Snapdragon 855  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Android 9 Pieലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .48 + 13 + 8 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ പോപ്പ് അപ്പ് സെൽഫി ക്യാമറകളും ആണ്   റെഡ്‌മിയുടെ K20 ഫോണുകൾക്കുള്ളത് .4,000mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 18W ചാർജർ ആണ് ഇതിനുള്ളത് .

വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 6 ജിബിയുടെ റാം ,128 ജിബിയുടെ മോഡലുകൾക്ക് 27999 രൂപയും കൂടാതെ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 30999 രൂപയും ആണ് വിലവരുന്നത് .കൂടാതെ ഇതിന്റെ സ്പെഷ്യൽ എഡിഷനും വിപണിയിൽ ലഭ്യമാകുന്നതാണു് .

വൺപ്ലസ് 7 ;വില 32999 രൂപ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.41 ഇഞ്ചിന്റെ ഒപ്റ്റിക്ക് അമലോഡ് ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .19.5:9 ഡിസ്‌പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് . Qualcomm Snapdragon 855 പ്രോസസറുകളിൽ തന്നെയാണ് ഈ മോഡലുകളുടെയും പ്രവർത്തനം .6 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജ് കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .

48 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .3,700mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .32999 രൂപമുതൽ 37999 രൂപവരെയാണ് ഇതിന്റെ വിലവരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo