ഷവോമിയുടെ ഏറ്റവും പുതിയ ട്രിപ്പിൾ ക്യാമറ സ്മാർട്ട് ഫോൺ ഇപ്പോൾ ചൈന വിപണിയിൽ പുറത്തിറക്കി .ഷവോമിയുടെ റെഡ്മി K20 മോഡലുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെയാണ് .ജൂലൈ 17 നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു എന്നാണ് സൂചനകൾ .ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം 25000 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .
6.39 ഇഞ്ചിന്റെ OLED ഡിസ്‌പ്ലേ കൂടാതെ ഫുൾ HD+ 1080 x 2340 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 19.5:9 ഡിസ്‌പ്ലേ റെഷിയോയിൽ തന്നെയാണ് ഈ മോഡലുകളും പുറത്തിറങ്ങുന്നത് .സംരക്ഷണത്തിന് Gorilla Glass 6 നൽകിയിരിക്കുന്നു .മറ്റൊരു സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ പോപ്പ് അപ്പ് സെൽഫി ക്യാമറകൾ തന്നെയാണ് .വൺ പ്ലസ് 7 പ്രൊ മോഡലുകൾക്ക് സമാനമായ രീതിയിലുള്ള പോപ്പ് അപ്പ് ക്യാമറകളാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm's Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
ട്രിപ്പിൾ പിൻ ക്യാമറകളിലാണ് റെഡ്മി K20 സ്മാർട്ട് ഫോണുകൾ എത്തുന്നത് .48 മെഗാപിക്സൽ + 13 മെഗാപിക്സൽ + 8 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ മോഡലുകൾക്കുണ്ട് .4,000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ചൈന വിപണിയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .ഉടൻ തന്നെ ഇന്ത്യൻ വിപണിയിലും എത്തുന്നതാണ് .നാലു വേരിയന്റുകൾ ഇപ്പോൾ പുറത്തിറങ്ങിയിരുന്നു .6 ജിബിയുടെ റാം മുതൽ 8 ജിബിയുടെ റാം വരെ അതുപോലെ തന്നെ 128 ജിബിയുടെ സ്റ്റോറേജ് മുതൽ 256 ജിബിയുടെ സ്റ്റോറേജ് വരെ .