ഷവോമിയുടെ റെഡ്മിയുടെ കെ 20 ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഇപ്പോൾ സന്തോഷവാർത്ത .പുതിയ അപ്പ്ഡേഷനുകൾ എത്തുന്നു .ആൻഡ്രോയിഡിന്റെ 10 ബേസ് ആയിട്ടുള്ള MIUI 11 അപ്പ്ഡേഷനുകൾ ആണ് ഇപ്പോൾ ഷവോമിയുടെ റെഡ്മി K20 ഫോണുകൾക്ക് ലഭിക്കുന്നത് .റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 2.3 ജിബി സൈസ് ആണ് ഇതിനു വരുന്നത് .റെഡ്മിയുടെ K20 ഫോൺ ഉപഭോതാക്കൾ ഇപ്പോൾ തന്നെ അപ്പ്ഡേഷനുകൾ Settings > About phone > System update ചെക്ക് ചെയ്യുക .
റെഡ്മിയുടെ K20
6.39 ഇഞ്ചിന്റെ ഫുൾ HD+ AMOLED ഡിസ്പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.5:9 ഡിസ്പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .രണ്ടു വേരിയന്റുകൾ ഇപ്പോൾ പുറത്തിറങ്ങിയിരുന്നു .
6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നതാണു് .Snapdragon 730 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
Android 9 Pieലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .48 + 13 + 8 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ പോപ്പ് അപ്പ് സെൽഫി ക്യാമറകളും ആണ് റെഡ്മിയുടെ K20 ഫോണുകൾക്കുള്ളത് .4,000mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 18W ചാർജർ ആണ് ഇതിനുള്ളത് .