റെഡ്‌മിയുടെ തകർപ്പൻ K20 സീരിയസ്സുകളുടെ അടുത്ത ഫ്ലാഷ് സെയി ഇന്ന്

Updated on 31-Jul-2019

ഷവോമിയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകളായ റെഡ്മി K20 കൂടാതെ ഷവോമി റെഡ്മി K20 പ്രൊ എന്നി മോഡലുകൾ നാളെ  ഉച്ചയ്ക്ക് 12മണി മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ സെയിലിനു എത്തുന്നു .

റെഡ്‌മിയുടെ K20 

6.39 ഇഞ്ചിന്റെ ഫുൾ HD+ AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.5:9 ഡിസ്‌പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .രണ്ടു വേരിയന്റുകൾ ഇപ്പോൾ പുറത്തിറങ്ങിയിരുന്നു .6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നതാണു് .Snapdragon 730 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

Android 9 Pieലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .48 + 13 + 8 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ പോപ്പ് അപ്പ് സെൽഫി ക്യാമറകളും ആണ്   റെഡ്‌മിയുടെ K20 ഫോണുകൾക്കുള്ളത് .4,000mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 18W ചാർജർ ആണ് ഇതിനുള്ളത് .

വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 6 ജിബി 64 ജിബി വേരിയന്റുകൾക്ക് 21999 രൂപയും & 6 ജിബി 128 ജിബി വേരിയന്റുകൾക്ക് 23999 രൂപയും ആണ് വിലവരുന്നത് .

റെഡ്‌മിയുടെ K20 പ്രൊ 

6.39 ഇഞ്ചിന്റെ ഫുൾ HD+ AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.5:9 ഡിസ്‌പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഇൻ ഡിസ്‌പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളാണ് ഈ മോഡലുകൾക്കുള്ളത് .രണ്ടു വേരിയന്റുകൾ ഇപ്പോൾ പുറത്തിറങ്ങിയിരുന്നു . 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജുകളിൽ  ഇത് ലഭ്യമാകുന്നതാണു് .റാംമ്മിലും പ്രോസസറിലും ഉള്ള വെത്യാസം മാത്രമാണ് രണ്ടു ഫോണുകളും തമ്മിലുള്ളത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :