ഷവോമി ഹാഫ് പ്രൈസ് സെയിൽ ;റെഡ്മി Y3 ഇന്ന് 4 മണിയ്ക്ക് 4999 രൂപയ്ക്ക് വാങ്ങിക്കാം

ഷവോമി ഹാഫ് പ്രൈസ് സെയിൽ ;റെഡ്മി Y3 ഇന്ന് 4 മണിയ്ക്ക് 4999 രൂപയ്ക്ക് വാങ്ങിക്കാം
HIGHLIGHTS

 

ഷവോമിയുടെ നിലവിൽ വിപണിയിൽ ലഭ്യമാകുന്ന ഒരു സ്മാർട്ട് ഫോൺ ആണ് റെഡ്മി Y3 എന്ന സ്മാർട്ട് ഫോണുകൾ .32 മെഗാപിക്സലിന്റെ സെൽഫി ക്യാമറയിൽ പുറത്തിറങ്ങിയ ഈ സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത് 8999 രൂപ മുതൽ ആണ് .എന്നാൽ ഷവോമിയുടെ ആനിവേഴ്സറി ഓഫറുകളിൽ ഇന്ന് പകുതിവിലയ്ക്ക് ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .4999 രൂപയ്ക്ക് ഇന്ന് വൈകുനേരം 4 മണിയ്ക്ക് ആണ് ഈ സ്മാർട്ട് ഫോണുകൾ പകുതി വിലയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നത് .ശ്രദ്ധിക്കുക 100യൂണിറ്റുകൾ മാത്രമാണ് ലഭിക്കുന്നത് .

6.26  ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഡോട്ട് Notch ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .സംരക്ഷണത്തിന് കോർണിങ് ഗൊറില്ല ഗ്ലാസ് 5 ന്റെ സംരക്ഷണവും ഇതിനുണ്ട് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 632 ലാണ്  ഇതിന്റെ പ്രോസസറുകൾ പ്രവർത്തിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ പൈയിൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ സെൽഫി ക്യാമറകൾ തന്നെയാണ് .32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ഡ്യൂവൽ പിൻ ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .12 + 2 മെഗാപിക്സലിന്റെ AI ഡ്യൂവൽ ക്യാമറകൾ പിന്നിലും നൽകിയിരിക്കുന്നു .

അതുപോലെ തന്നെ ബാറ്ററികളും ഇതിന്റെ മികച്ചു നില്കുന്നു .4000mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .2 ദിവസ്സംവരെയാണ് ബാറ്ററി ലൈഫ് കമ്പനി പറയുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo