4499 രൂപയ്ക്ക് റെഡ്മി ഗോ ;ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് സെയിൽ

Updated on 25-Mar-2019
HIGHLIGHTS

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ

 

5000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു  ബഡ്ജറ്റ് സ്മാർട്ട് ഫോൺ ഷവോമി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന റെഡ്മി ഗോ സ്മാർട്ട് ഫോണുകൾ .4499 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് .4G VoLTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണുകൾ 20 ഇന്ത്യൻ ഭാഷകളാണ് സപ്പോർട്ട് ചെയുന്നത് .കൂടാതെ ഹിന്ദി ഗൂഗിൾ അസിസ്റ്റ് എന്നിവയും ഇതിൽ സപ്പോർട്ട് ആകുന്നുണ്ട് .എന്നാൽ തികച്ചും ഒരു ആവറേജ് പെർഫോമൻസിൽ പുറത്തിറക്കിയിരിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്ക്  ഫ്ലിപ്പ്കാർട്ടിൽ നിന്നും കൂടാതെ Mi.com വഴിയും വാങ്ങിക്കാവുന്നതാണ് .

ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം .ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് .കൂടാതെ 1280 * 720 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .Snapdragon 425 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .അതുപോലെതന്നെ ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് .

Android 8.1 Oreo (Go Edition) ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .കൂടാതെ 128 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളുടെ സവിശേഷതകളും ആവറേജ് മാത്രമാണ് .8 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്കുള്ളത് .

3000mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ബഡ്ജറ്റ് റെയിഞ്ചിൽ ഒരു സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി നോക്കാവുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണ് റെഡ്മി ഗോ സ്മാർട്ട് ഫോണുകൾ .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും മാർച്ച് 25 നു ഉച്ചയ്ക്ക് 12മണി മുതൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4499 രൂപയാണ് ഇതിന്റെ വില വരുന്നത് .Blue & black എന്നി നിറങ്ങളിൽ ലഭ്യമാകുന്നതാണു് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :