ക്വാഡ് പിൻ ക്യാമറയിൽ റെഡ്മി 9 പുറത്തിറക്കി;വില വെറും ?

ക്വാഡ് പിൻ ക്യാമറയിൽ റെഡ്മി 9 പുറത്തിറക്കി;വില വെറും ?
HIGHLIGHTS

ക്വാഡ് പിൻ ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത്

5020mAhന്റെ ബാറ്ററി ലൈഫ് ഇതിനുണ്ട്

MediaTek Helio G80 പ്രൊസസ്സറുകളും ഈ ഫോണുകൾക്കുണ്ട്

ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .റെഡ്മി 9 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്നാർട് ഫോൺ കൂടിയാണ് റെഡ്‌മിയുടെ 9 എന്ന സ്മാർട്ട് ഫോണുകൾ .ക്വാഡ് പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .റെഡ്‌മിയുടെ 9 സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

റെഡ്മി 9 സ്മാർട്ട് ഫോണുകൾ 

6.53 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .കൂടാതെ 1,080×2,340 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ MediaTek Helio G80 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രോസസ്സർ പ്രവർത്തനം നടക്കുന്നത് .

രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ക്വാഡ് പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ + 8 മെഗാപിക്സൽ + 5  മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ  ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 5020mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ 3 ജിബിയുടെ വേരിയന്റുകൾക്ക് EUR 149 (ഏകദേശം  Rs. 12,800) രൂപയും കൂടാതെ 4 ജിബി വേരിയന്റുകൾക്ക് EUR 179 (ഏകദേശം  Rs. 15,300) രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo