അമ്പരിപ്പിക്കുന്ന വിലയിൽ റെഡ്മി 9 ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തുന്നു

Updated on 27-Aug-2020
HIGHLIGHTS

റെഡ്മി 9 സീരിയസ്സിൽ പുതിയ മോഡലുകൾ വിപണിയിൽ എത്തുന്നു

10000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ബഡ്ജറ്റ് ഫോണുകളാണിത്

ഷവോമിയുടെ പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഇന്ന്  പുറത്തിറങ്ങുന്നു .ഷവോമിയുടെ റെഡ്മി 9 എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ ആഗസ്റ്റ് അവസാനത്തോടുകൂടിയോ അല്ലെങ്കിൽ സെപ്റ്റംബർ ആദ്യമോ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഷവോമിയുടെ റെഡ്മി 9 പ്രൈം എന്ന സ്മാർട്ട് ഫോണുകൾ അടുത്തിടെയാണ് വിപണിയിൽ പുറത്തിറക്കിയിരുന്നത് .ഇപ്പോൾ റെഡ്മി 9 സീരിയസ്സിൽ അടുത്ത ബഡ്ജറ്റ് ഫോണുകൾ പുറത്തിറങ്ങുന്നുണ്ട് .Redmi 9A അല്ലെങ്കിൽ  9C നമുക്ക് പ്രതീക്ഷിക്കാവുന്നതാണ് .

XIAOMI REDMI 9 SPECIFICATIONS

സ്മാർട്ട് ഫോണുകൾ 6.53-inch Full HD+ഡിസ്‌പ്ലേയിലാണ് (waterdrop notch cutout )പുറത്തിറങ്ങിയിരിക്കുന്നത്  .കൂടാതെ 1600 x 700 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass 3 ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ പ്രൊസസറുകൾ MediaTek Helio G35  ലാണ് പ്രവർത്തിക്കുന്നത് .കൂടാതെ  Android 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 2  ജിബിയുടെ റാം കൂടാതെ 32  ജിബിയുടെ വരെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച്  മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .റെഡ്മി നോട്ട് 9എ   സ്മാർട്ട് ഫോണുകൾക്ക്ക്  സിംഗിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 5 എംപി സെൽഫി ക്യാമറകളും ഇതിനുണ്ട്.

അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക്  5,000mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .10W ന്റെ ചാർജറും ഇതിനു ലഭ്യമാകുന്നതാണു് .ഇതിന്റെ വിപണിയിലെ  പ്രതീക്ഷിക്കുന്ന വില ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ 8000 രൂപ റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഫോണുകളാകും എന്നാണ് സൂചനകൾ .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :