റെഡ്‌മിയുടെ 8A vs റിയൽമി 3ഐ ;ഫീച്ചർ താരതമ്മ്യം നോക്കാം

റെഡ്‌മിയുടെ 8A vs റിയൽമി 3ഐ ;ഫീച്ചർ താരതമ്മ്യം നോക്കാം
HIGHLIGHTS

 

ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന രണ്ടു ബഡ്ജറ്റ് സ്മാർട്ട് ഫോണുകളാണ് റെഡ്‌മിയുടെ 8എ കൂടാതെ റിയൽമിയുടെ 3ഐ എന്ന സ്മാർട്ട് ഫോണുകൾ .8000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന രണ്ടു ബഡ്ജറ്റ് സ്മാർട്ട് ഫോന്വകളാണിത് .രണ്ടു സ്മാർട്ട് ഫോണുകളും തമ്മിലുള്ള ഫീച്ചർ താരതമ്മ്യം നോക്കാം.

റിയൽമിയുടെ 3ഐ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ,6.22 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്‌പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട് .MediaTek Helio P60 Octa Core 2.0 GHz പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ 9പൈ ഓപ്പറേറ്റിംഗ് സിസ്റ്റവും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .ഡ്യൂവൽ സിം + മെമ്മറി കാർഡ് സ്ലോട്ട് ആണ് ഇതിനുള്ളത് .

ഡ്യൂവൽ പിൻ ക്യാമറകളാണ് റിയൽമി 3ഐ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .13+2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്കുള്ളത് .4230 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഫിംഗർ പ്രിന്റ് സെൻസറുകൾ കൂടാതെ ഫേസ്അൺലോക്ക് സംവിധാനങ്ങളും ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടതാണ് .ഡയമണ്ട് ബ്ലാക്ക് ,ഡയമണ്ട് ബ്ലൂ ,ഡയമണ്ട് റെഡ് എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

രണ്ടു വേരിയന്റുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടാതെ 256 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .3 ജിബിയുടെ റാം വേരിയന്റുകൾക്ക് ഫ്ലിപ്പ്കാർട്ടിൽ 7999 രൂപയും കൂടാതെ 4 ജിബിയുടെ റാം വേരിയന്റുകൾക്ക് 9999 രൂപയും ആണ് വിലവരുന്നത് .

റെഡ്‌മിയുടെ 8A 
 
6.22  ഇഞ്ചിന്റെ HD പ്ലസ് dot notch ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19:9 ഡിസ്‌പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .720 x 1520  പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .Octa-core 2.0GHz Qualcomm® Snapdragon™ 439പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ പുതിയ പൈ ഓപ്പറേറ്റിംഗ് സിസ്റ്റവും ഇതിനു ലഭിക്കുന്നുണ്ട് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .

2 ജിബിയുടെ റാം കൂടാതെ 32  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 3  ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നതാണു് .256 ജിബിവരെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും റെഡ്‌മിയുടെ 8 എ മോഡലുകളിൽ  സാധിക്കുന്നതാണ് .ക്യാമറകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 12മെഗാപിക്സലിന്റെ  Sony IMX363 പിൻ ക്യാമറകളും കൂടാതെ 8  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .

കൂടാതെ സംരക്ഷണത്തിന് Corning® Gorilla® Glass 5 എന്നിവയും ഇതിനു നൽകിയിരിക്കുന്നു .AI ഫേസ് അൺലോക്കിങ് സംവിധാനവും ഈ സ്മാർട്ട് ഫോണുകൾക്ക് ഉണ്ട് .ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .5000mAhന്റെ ബാറ്ററി കരുത്തിലാണ് ഈ ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 18W ഫാസ്റ്റ് ചാർജിങും ഇത് കാഴ്ചവെക്കുന്നുണ്ട് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 2 ജിബിയുടെ റാംമുകൾക്ക്  6,499 രൂപയും കൂടാതെ 3GB+32GBയുടെ വേരിയന്റുകൾക്ക് ഇന്ത്യൻ വിപണിയിൽ 6,999 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo