റെഡ്‌മിയുടെ 8 സ്മാർട്ട് ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു

Updated on 09-Oct-2019
HIGHLIGHTS

 

റെഡ്‌മിയുടെ ഏറ്റവും പുതിയ റെഡ്മി 8 എന്ന സ്മാർട്ട് ഫോണുകൾ ഇന്ന് ഉച്ചയ്ക്ക് 11 മണിയ്ക്ക് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നു .ഷവോമിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴിയാണ് ഈ കാര്യം പുറത്തുവിട്ടിരിക്കുന്നത് .കഴിഞ്ഞ മാസ്സമാണ്‌ റെഡ്‌മിയുടെ 8എ എന്ന സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത് .എന്നാൽ സിംഗിൾ ക്യാമറയിലായിരുന്നു റെഡ്‌മിയുടെ 8എ എത്തിയിരുന്നത് .റെഡ്മി 8 ഫോണുകൾ പുറത്തിറങ്ങുന്നത് ഡ്യൂവൽ പിൻ ക്യാമറയിലാണ് .

 6.26 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .1520 x 720 പിക്സൽ റെസലൂഷനും കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 2GHz octa-core പ്രോസസറുകളിൽ ആയിരിക്കും ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ മൂന്നു വേരിയന്റുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതായിരിക്കും .

2ജിബി കൂടാതെ 3 ജിബി റാം & 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് അതുപോലെ തന്നെ 4 ജിബിയുടെ റാം & 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിലും പ്രതീക്ഷിക്കാവുന്നതാണ് .512 ജിബി വരെ ഇതിന്റെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ ആൻഡ്രോയിഡിന്റെ Android 9 Pie ൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

റെഡ്‌മിയുടെ 8എ സ്മാർട്ട് ഫോണുകൾ സിംഗിൾ പിൻ ക്യാമറകളിലായിരുന്നു പുറത്തിറങ്ങിയത് .എന്നാൽ റെഡ്മി 8 സ്മാർട്ട് ഫോണുകൾ 12 മെഗാപിക്സലിന്റെ Sony IMX 363 + 5 മെഗാപിക്സലിന്റെ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .3.5mm ഹെഡ് ഫോൺ ജാക്ക് കൂടാതെ ഫിംഗർ പ്രിന്റ് സെൻസറുകൾ എന്നിവയും ഈ ഫോണുകളുടെ മറ്റു സവിശേഷതകളാണ് . റെഡ്‌മിയുടെ 8 സ്മാർട്ട് ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നു.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :