48 മെഗാപിക്സൽ ക്യാമറയിൽ റെഡ്മി 7S ബഡ്ജറ്റ് സ്മാർട്ട് ഫോൺ ഇന്ന് എത്തുന്നു
ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും
റെഡ്മിയുടെ നോട്ട് 7 പ്രൊ എന്ന മോഡലുകൾക്ക് ശേഷം 48 മെഗാപിക്സലിന്റെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി ഇന്ത്യൻ വിപണിയിൽ ഷവോമി പുറത്തിറക്കുന്നു .ഷവോമിയുടെ റെഡ്മി നോട്ട് 7S എന്ന മോഡലുകളാണ് (മെയ് 20നു ) പുറത്തിറങ്ങുന്നത് .ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നത് ഷവോമിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴി തന്നെയാണ് ഇപ്പോൾ അറിയിരിച്ചിരിക്കുന്നത് .ഇതിന്റെ ക്യാമറകളെക്കുറിച്ചു മാത്രമാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത് ,48 മെഗാപിക്സലിന്റെ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രൊ മോഡലുകൾക്ക് സമാനമായ സവിശേഷതകൾ തന്നെയായിരിക്കും ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്കും ഉണ്ടാകുക .
റെഡ്മി നോട്ട് 7 പ്രൊ -സവിശേഷതകൾ
6.3 ഇഞ്ചിന്റെ HD+ LTPS ഡിസ്പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് .4കെ വീഡിയോ റെക്കോർഡിങ് ,ഫിംഗർ പ്രിന്റ് സെൻസർ ,ഫേസ് അൺലോക്ക് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .
ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ .48 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . .4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qualcomm Snapdragon 675 പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .