റെഡ്മി 7A vs റിയൽമി C2 vs സാംസങ്ങ് ഗാലക്സി M10 vs നോക്കിയ 2.2 ;ഒരു താരതമ്മ്യം നോക്കാം

Updated on 05-Jul-2019

ഇപ്പോൾ ഇന്ത്യൻ വിപണിയിൽ 10000 രൂപയ്ക്ക് താഴെ ലഭ്യമാകുന്ന നാലു സ്മാർട്ട് ഫോണുകളാണ് ഷവോമി റെഡ്മി 7എ ,റിയൽമിയുടെ C2 ,സാംസങ്ങ് ഗാലക്സി M10 കൂടാതെ നോക്കിയ 2.2 എന്നി മോഡലുകൾ .5999 രൂപമുതൽ ആരംഭിക്കുന്ന സ്മാർട്ട് ഫോണുകളാണ് റെഡ്മി 7എ ,റിയൽമി സി 2 & 6990 രൂപയ്ക്ക് ലഭിക്കുന്ന ഫോൺ ആണ് ഗാലക്സി M10 . ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകൾ തമ്മിൽ ഒരു ചെറിയ താരതമ്യം നോക്കാം .

റിയൽമി C2 -വില 5999 രൂപ 

6.1  ഇഞ്ചിന്റെ വലിയ Notch സ്ക്രീൻ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്ന് പറയുന്നത് ഇതിന്റെ ഡിസ്‌പ്ലേ തന്നെയാണ് .കുറഞ്ഞ ചിലവിൽ വലിയ ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .കൂടാതെ MediaTek Helio P22 പ്രോസസറിലാണ്  പ്രവർത്തിക്കുന്നത് .എന്നാൽ റിയൽമിയുടെ സി 1 മോഡലുകൾ സ്നാപ്ഡ്രാഗന്റെ 450 പ്രോസസറുകളിലായിരുന്നു എത്തിയിരുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയAndroid v9.0 (Pie)ഇതിൻെറ പ്രവർത്തനം .

ഇപ്പോൾ രണ്ടു വേരിയന്റുകൾ വിപണിയിൽ ലഭ്യമാകുന്നു .2 ജിബിയുടെ റാംമ്മിൽ 32 ജിഐബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ എത്തിയിരിക്കുന്നു .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 9 പൈയിൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ഷവോമി റെഡ്മി 7A -വില 5999 രൂപ 

5.45 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 18:9 ഡിസ്‌പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .720 x 1440  പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .Octa-core 2.0GHz Qualcomm® Snapdragon 439 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ പുതിയ പൈ ഓപ്പറേറ്റിംഗ് സിസ്റ്റവും ഇതിനു ലഭിക്കുന്നുണ്ട് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .

2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നതാണു് .256 ജിബിവരെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും റെഡ്‌മിയുടെ 7എ മോഡലുകളിൽ  സാധിക്കുന്നതാണ് .ക്യാമറകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 12 മെഗാപിക്സലിന്റെ Sony IMX486 പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .

സാംസങ്ങ് ഗാലക്സി M10 -വില 6990 രൂപ 

6.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ വാട്ടർ ഡ്രോപ്പ് notch ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്നാണ് ഇതിന്റെ ബാറ്ററി ലൈഫ് .3,400mAhന്റെ ബാറ്ററി ലൈഫാണ് ഈ സ്മാർട്ട് ഫോണുകളുടെ ബാറ്ററി കാഴ്ചവെക്കുന്നത് .13MP ഡ്യൂവൽ പിൻ ക്യാമറകളാണ് ഇതിനുള്ളത് .കൂടാതെ 5  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

Exynos 7870 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഇതിന്റെ വിപണിയിലെ വില ആരംഭിക്കുന്നത്  Rs 6990 രൂപമുതലാണ്  .Android Oreo v8.1  ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് 3 ജിബിയുടെ റാംമ്മിലായിരുന്നു .2 / 3 ജിബിയുടെ റാം കൂടാതെ 16GB/32GBയുടെ ഇന്റെർണൽ സ്റ്റോറേജുകളിലാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .

നോക്കിയ 2.2 -വില 6500 രൂപ 

5.71ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ ഫോണുകൾക്കുള്ളത് .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & MediaTek Helio A22 പ്രൊസസർ എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .3000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :