12എംപി Sony IMX486 ക്യാമറയിൽ റെഡ്മി 7A; സെയിൽ ഇന്ന് ,വില 5999 രൂപ
ഷവോമിയുടെ മറ്റൊരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ കൂടി പുറത്തിറങ്ങി
ഷവോമി മറ്റൊരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ കൂടി ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി .ഷവോമിയുടെ റെഡ്മി 7എ എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ തന്നെയാണിത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .2/ 16 ജിബിയുടെ റാംമ്മിൽ കൂടാതെ 2 / 32 ജിബിയുടെ റാം വേരിയന്റുകൾ .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
റെഡ്മി 7A -പ്രധാന സവിശേഷതകൾ
5.45 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 18:9 ഡിസ്‌പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .720 x 1440 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .Octa-core 2.0GHz Qualcomm® Snapdragon 439 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ പുതിയ പൈ ഓപ്പറേറ്റിംഗ് സിസ്റ്റവും ഇതിനു ലഭിക്കുന്നുണ്ട് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .
2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നതാണു് .256 ജിബിവരെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും റെഡ്‌മിയുടെ 7എ മോഡലുകളിൽ സാധിക്കുന്നതാണ് .ക്യാമറകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 12 മെഗാപിക്സലിന്റെ Sony IMX486 പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .
എന്നാൽ ഫിംഗർ പ്രിന്റ് സെൻസറുകൾ ഈ മോഡലുകൾക്ക് ഇല്ല എന്നത് ഒരു മൈനസ് തന്നെയാണ് .പകരം ഈ സ്മാർട്ട് ഫോണുകൾക്ക് AI ഫേസ് അൺലോക്ക് ആണ് നൽകിയിരിക്കുന്നത് .കൂടാതെ 4000mAh ന്റെ 10W ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .മൂന്നു നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ ലഭ്യമാകുന്നതാണു് .Matte Blue, Matte Glue,കൂടാതെ Matte Black എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .5999 രൂപമുതൽ 6199 രൂപവരെയാണ് ഇതിന്റെ വിലവരുന്നത് .ഇന്ന് മുതൽ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ ലഭ്യമാകുന്നതാണു് .