റെഡ്മി 7 സ്മാർട്ട് ഫോണുകൾ ഓപ്പൺ സെയിലിനു എത്തി ,7999 രൂപയ്ക്ക്

റെഡ്മി 7 സ്മാർട്ട് ഫോണുകൾ ഓപ്പൺ സെയിലിനു എത്തി ,7999 രൂപയ്ക്ക്
HIGHLIGHTS

 

 

ഷവോമിയുടെ റെഡ്മി നോട്ട് 7 കൂടാതെ റെഡ്മി നോട്ട് 7 പ്രൊ എന്നി മോഡലുകൾക്ക് ശേഷം പുറത്തിറങ്ങിയ മോഡലാണ് റെഡ്മി 7 എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ആമസോണിൽ നിന്നും ഓപ്പൺ സെയിലിനു ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ വ്യത്യസ്ത ഡിസൈൻ (Aura Smoke Design)തന്നെയാണ് .മൂന്നു നിറങ്ങളിൽ ഈ ബഡ്ജറ്റ് സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ ,6.26 ഇഞ്ചിന്റെ HD+ Dot Notch ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .രണ്ടു വേരിയന്റുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .2 ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 3 ജിബിയുടെ റാംമ്മിൽ അതുപോലെ തന്നെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നതാണു് .അടുത്തതായി ഇതിൽ പറയേണ്ടത് പ്രോസസറുകളെക്കുറിച്ചാണ് .Qualcomm® Snapdragon™ 632 പ്രോസസറുകളിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈയിൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .512 ജിബിവരെ ഇതിന്റെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .2 പ്ലസ് 1 കാർഡ് സ്ലോട്ടുകൾ തന്നെയാണ് റെഡ്മി 7 മോഡലുകൾക്കും നൽകിയിരിക്കുന്നത് .ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണിന്റെ സവിശേഷതകളിൽ ഇനി പറയേണ്ടത് ഇതിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് .12 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .

ലോങ്ങ് ലാസ്റ്റിംഗ് ബാറ്ററി ലൈഫുകളാണ് റെഡ്മി 7 മോഡലുകളുടെ മറ്റൊരു സവിശേഷത .4000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .അതായത് 2 ദിവസ്സംവരെയാണ് ഇതിന്റെ ബാറ്ററി ലൈഫ് കമ്പനി പറയുന്നത് .ബ്ലൂ, റെഡ് കൂടാതെ ബ്ലാക്ക് എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .7999 രൂപമുതലാണ് റെഡ്മി 7 ആരംഭിക്കുന്നത് .റെഡ്മി നോട്ട് 7 മോഡലുകളുടെ വില 9999 രൂപമുതലാണ് ആരംഭിക്കുന്നത് .ഇപ്പോൾ ആമസോണിൽ ഓപ്പൺ സെയിൽ ആരംഭിച്ചിരിക്കുകയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo