ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നു .Xiaomi Redmi 11 5G എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ ഇനി പ്രതീക്ഷിക്കുന്നത് .ഇന്ത്യൻ വിപണിയിൽ നിന്നും ഷവോമിയുടെ റെഡ്മി നോട്ട് 11 പ്രൊ പ്ലസ് 5ജി സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ബഡ്ജറ്റ് റെയ്ഞ്ചിൽ തന്നെ പ്രതീക്ഷിക്കാവുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് Xiaomi Redmi 11 5G എന്ന സ്മാർട്ട് ഫോണുകൾ .ഈ ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കാം .
5ജി സപ്പോർട്ടിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .അതുകൊണ്ടു തന്നെ MediaTek Dimensity 700 പ്രോസ്സസറുകളിൽ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .6.58-ഇഞ്ചിന്റെ 90Hz LCD ഡിസ്‌പ്ലേയിൽ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ FHD+ റെസലൂഷനും ഇതിനു പ്രതീക്ഷിക്കാവുന്നതാണ് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ 6 ജിബിയുടെ റാം വേരിയന്റുകളും വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനുള്ള ഓപ്‌ഷനുകളും ലഭിക്കുന്നതാണ് .
50 മെഗാപിക്സലിന്റെ ക്യാമറകളിൽ തന്നെ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ഈ ഫോണുകൾക്ക് 5000mAhന്റെ ബാറ്ററി ലൈഫും പ്രതീക്ഷിക്കാവുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്ന വില 13999 രൂപയാണ് .ഉടൻ തന്നെ വിപണിയിൽ പ്രതീക്ഷിക്കാം .