ലോ ബഡ്ജറ്റ് ഷവോമി റെഡ്മി 10എ സ്പോർട്ട് പുറത്തിറക്കി ;വില ?

ലോ ബഡ്ജറ്റ് ഷവോമി റെഡ്മി 10എ സ്പോർട്ട് പുറത്തിറക്കി ;വില ?
HIGHLIGHTS

ഷവോമിയുടെ Redmi 10A സ്മാർട്ട് ഫോണുകൾ പുറത്തിറക്കി

6 ജിബിയുടെ റാംമ്മിൽ ആണ് വിപണിയിൽ എത്തിയിരിക്കുന്നത്

ഷവോമിയുടെ പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Redmi 10A എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ബഡ്ജറ്റ് റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം വേരിയന്റുകളിൽ മാത്രമാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .₹10,999 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .

REDMI 10A SPORT SPECS AND FEATURES

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  6.53 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 1600×720 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G25 പ്രോസ്സസറുകളിലാണ് എത്തിയിരിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ Android 11 ൽ ആണ് ഈ REDMI 10A SPORT സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .5000mAhന്റെ (10W charging support) ബാറ്ററി ലൈഫിൽ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .10999 രൂപയാണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo